മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തൃത്താല ആനക്കര പഞ്ചായത്തിലെ മലമേൽക്കാവിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പൂർണ്ണമായി കത്തി നശിച്ചു. മലമൽക്കാവ് സ്വദേശി സന്തോഷ് എടപ്പല്ലത്തിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വീടിനകത്ത് കനത്ത പുകയും ചൂടും നിറഞ്ഞതോടെ പുറത്തിറങ്ങിയ വീട്ടുകാരാണ് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ് തീ അണക്കാൻ ശ്രമിച്ചുവെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. സമീപത്തായി നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലേക്ക് തീ പടരുന്നതിന് മുൻപായി വീട്ടുകാർ വാഹനം പരിസരത്ത് നിന്നും മാറ്റുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുലർച്ചെ മുന്നേമുക്കാലോടെ തന്നെ തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...