പോലീസിൽ പരാതി കൊടുത്ത വയോധികനായ പിതാവിന് ക്രൂരമർദ്ദനം : മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തനിക്കെതിരെ പോലീസിൽ പരാതി നൽകിയ കാരണത്താൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പോലീസ് പിടിയിൽ. ആനിക്കാട് മല്ലപ്പള്ളി പടിഞ്ഞാറ് മാരിക്കൽ നമ്പൂരയ്ക്കൽ വീട്ടിൽ വർഗീസിന്റെ മകൻ കൊച്ചാപ്പി എന്ന് വിളിക്കുന്ന ലെജു വർഗീസി(47)നെയാ ണ് കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനിൽ മുമ്പ് മൂന്നു കേസുകളിൽ പ്രതിയായ ഇയാൾ സ്ഥിരം പ്രശ്നകാരിയാണ്.

കഴിഞ്ഞമാസം 31 ന് രാവിലെ 9 നാണ് പിതാവ് വർഗീസി(75)നെ ഇയാൾ വീട്ടുമുറ്റത്തു വെച്ച് വടികൊണ്ട് തലങ്ങും വിലങ്ങും മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. മുറ്റത്തു നിന്ന വർഗീസിന്റെ പിന്നിലൂടെയെത്തി കയ്യിൽ കരുതിയ വടികൊണ്ട് കഴുത്തിനു പിന്നിൽ ആദ്യം അടിക്കുകയായിരുന്നു. പിന്തിരിഞ്ഞു നോക്കിയപ്പോൾ വടികൊണ്ട് മുഖത്തടിച്ചു. അടിയിൽ മേൽച്ചുണ്ട് മുറിയുകയും മുൻ വശത്തെ പല്ല് ഇളകുകയും ചെയ്തു. താഴെവീണ വർഗീസിന്റെ കൈകാലുകളിൽ ശക്തിയായി അടിച്ചു പരിക്കേൽപ്പിച്ചു. ഇടതുകൈക്കുഴയുടെ അസ്ഥിക്കും വലതുകാലിലെ തള്ളവിരലിന്റെ അസ്ഥിക്കും പൊട്ടലേറ്റു.

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് മൊഴിരേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതി അടിക്കാനുപയോഗിച്ച വടി വീട്ടുമുറ്റത്തുനിന്നും കണ്ടെടുത്തു. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞു ഒളിവിൽ പോയ ലെജുവിനെ ഇന്ന് രാവിലെ 7 മണിക്ക് വീടിന് സമീപത്തുനിന്നും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കീഴ്വായ്പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐമാരായ ആദർശ്, സുരേന്ദ്രൻ, എ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓ അൻസിം, സി പി ഓമാരായ രതീഷ്, വിഷ്ണു, വരുൺ, ഇർഷാദ് എന്നിവരാണുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...