ട്രയിനിടിച്ച്‌ മരിച്ചത് മകളാണെന്ന് തെറ്റിദ്ധരിച്ച വയോധികൻ കുഴഞ്ഞു വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ട്രയിനിടിച്ച്‌ മരിച്ചത് മകളാണെന്ന് തെറ്റിദ്ധരിച്ച വയോധികൻ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിളയാണ് ട്രെയിനിടിച്ച്‌ മരിച്ചത്. മരണ വീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. സമീപത്തൊന്നും ആരുമുണ്ടായിരുന്നില്ല. ലോക്കോ പൈലറ്റാണ് വിവരം വടകര റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചത്. തുടർന്ന് ആർ പി എഫും നാട്ടുകാരും കൂടി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. റിട്ട. അദ്ധ്യാപകനായ കറുകയില്‍ കുറ്റിയില്‍ രാജനും ഇവിടെയെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകളുടെ പേര് ഷർമ്യയെന്നാണ്. മകള്‍ക്കാണോ അപകടം പറ്റിയതെന്ന പേടിയോടെയാണ് അദ്ദേഹമെത്തിയത്. പിന്നാലെ കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങല്‍ സ്‌കൂള്‍ റിട്ട. അദ്ധ്യാപകനായ രാജൻ സിപിഎം കറുക ബ്രാഞ്ച് അംഗം കൂടിയാണ്. ഭാര്യ: ജയ. മക്കള്‍: ഷർമ്യ, റിഞ്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...

ഓപ്പറേഷൻ തൂഫാൻ ; കേരളത്തിന് പ്രത്യേക നർകോട്ടിക് കൺ‌ട്രോൾ ബ്യൂറോ

0
കൊല്ലം : ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പോലീസിന്റെ കീഴിൽ നർകോട്ടിക് കൺട്രോൾ...

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....