കോന്നി : ജീവിത പ്രാരാബ്ദങ്ങൾക്ക് ഇടയിലും കോന്നി താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികളുടെ അന്നദാതാവാണ് കോന്നി മരങ്ങാട്ട് മറ്റപ്പള്ളിയിൽ ചരിവുകാലായിൽ തോമസ് എന്ന എഴുപത്തഞ്ച്കാരൻ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൃത്യം പന്ത്രണ്ട് മണി ആകുമ്പോൾ ഭക്ഷണവുമായി തോമസ് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തും. ആശുപത്രിൽ എത്ര കിടപ്പുരോഗികൾ ഉണ്ടെങ്കിലും അവർക്കെല്ലാം ഭക്ഷണം നൽകിയ ശേഷമാണ് തോമസ് മടങ്ങുക.
ഈ ദിവസങ്ങളിൽ നിരവധി രോഗികൾ ആണ് ഭക്ഷണത്തിനായി തോമസിനെ കാത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കഞ്ഞിയും പയറും അച്ചാറും ആയിരുന്നു രോഗികൾക്ക് നൽകിയിരുന്നത്. എന്നാൽ വിവിധ അസുഖം ഉള്ള രോഗികൾക്ക് എല്ലാവർക്കും കഞ്ഞിയും പയറും അനുയോജ്യമല്ലാത്തതിനാൽ ഇപ്പോൾ ചോറും കറികളും ആണ് നൽകുന്നത്.
അഞ്ച് വർഷമായി തളർന്ന് കിടക്കുന്ന ഭാര്യ റോസമ്മയെ ശുശ്രൂഷിക്കുന്നതും തോമസ് ഒറ്റക്കാണ്. ഇതിനിടയിലാണ് ഇദ്ദേഹം ആശുപത്രിയിലേക്ക് വേണ്ട ആഹാരം പാകം ചെയ്യുന്നതും. ആരും സഹായത്തിനില്ലാതെ ഒറ്റക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്. എട്ടുമാസത്തോളമായി കോന്നി താലൂക്ക് ആശുപത്രിയിൽ ഇദ്ദേഹം കൃത്യമായി ഭക്ഷണം എത്തിക്കുന്നുണ്ട്. മുൻപ് പല അനാഥാലയങ്ങളും ജോലി ചെയ്ത പ്രവർത്തിപരിചയവും അദ്ദേഹത്തിന് ഉണ്ട്. ആഹാരം നൽകുന്നതിന് ഒരു കണക്കും നോക്കാറില്ല എന്നും രോഗികളുടെ മനസ് അറിഞ്ഞ് ഭക്ഷണം നൽകുന്നതാണ് തനിക്ക് ഇഷ്ടമെന്നും ഇദ്ദേഹം പറയുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.