മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരവട്ടേ കുരിശ് പോട്ടയിൽ പി വി ജോർജ് (67) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച മുതൽ ജോർജിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ മേരി വിദേശത്തുള്ള മകന്‍റെ അടുത്തായതിനാൽ, ജോർജ് വീട്ടിൽ തനിച്ചായിരുന്നു താമസം. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ നടന്നു. മക്കൾ: ബിൻസി (അധ്യാപിക, സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂൾ, വെട്ടിക്കൽ), ബിനു (ഖത്തർ). മരുമക്കൾ: ഫാ. റോയ് വർഗീസ് കോളങ്ങത്ത് (വികാരി, ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളി, പ്രിൻസിപ്പൽ, എംഐഎൻ പബ്ലിക് സ്കൂൾ, മേക്കടമ്പ്), ആലിയാട്ടുകുടി സുമിത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡിപ്പോകളുടെ സമഗ്ര വികസനത്തിനും ജനകീയ പങ്കാളിത്തത്തിനും പുതിയ...

ഡൽഹിയിലെ കേരളാ ഹൗസിൽ ജനറേറ്റർ തകരാറിലായതോടെ വൈദ്യുതി പ്രതിസന്ധി

0
ന്യൂഡൽഹി: ഡൽഹിയിലെ കേരളാ ഹൗസിൽ ജനറേറ്റർ തകരാറിലായതോടെ വൈദ്യുതി പ്രതിസന്ധി. തകരാർ...

തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം...

0
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ...

സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ച് പി എസ് സി...

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ച്...