യാത്രക്കാരെ ഇറക്കി മുന്നോട്ടെടുത്ത സ്വകാര്യ ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം ; സംഭവം പാലക്കാട്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശിയിൽ സ്വകാര്യബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം. കോതകുറുശി കരിക്കൻതടത്തിൽ ചിന്നമാളു(86)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.45ഓടെ കോതകുറുശ്ശി ബസ് സ്‌റ്റോപ്പ് പരിസരത്തുവെച്ചാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കിയ ശേഷം ബസ് മുന്നിലേക്ക് എടുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഇവരുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറിയിറങ്ങിയാണ് ദുരന്തമുണ്ടായത്. റോഡ് മുറിച്ചു കടന്നെത്തി ഇതേ ബസിൽ കയറാനുള്ള ശ്രമത്തിലായിരുന്നു വയോധിക. എന്നാൽ ബസിലെ ആളെ ഇറക്കിയ ശേഷം ഡ്രൈവ൪ ബസ് മുന്നോട്ടെടുത്തു. റോഡ് മുറിച്ചു കടന്നെത്തിയ ചിന്നമാളുവിനെ കണ്ടില്ല. ബസ് മുന്നോട്ടെടുത്ത് ശരീരത്തിലൂടെ കയറി ഇറങ്ങിയ ശേഷം നാട്ടുകാ൪ വിളിച്ചറിയിച്ചതോടെയാണ് ബസ് നി൪ത്തിയത്. മനഃപൂ൪വമല്ലാത്ത നരഹത്യക്ക് ബസ് ഡ്രൈവ൪ക്കെതിരെ കേസുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ എഡിജിപി എം.ആര്‍ അജിത്...

0
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ പ്രതിഷേധിച്ച...

ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണം : യു.റ്റി.യു.സി ദേശീയ സെക്രട്ടറി...

0
പത്തനംതിട്ട : ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന...

വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്

0
ദില്ലി: വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി സി...