സ്വകാര്യ ബസ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച അക്രമി സംഘത്തിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച അക്രമി സംഘത്തിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോഴിക്കോട് നരിക്കുനിയിലാണ് കഴിഞ്ഞ ദിവസം സ്വകാര്യ ബസ്സിലെ ഡ്രൈവറായ പാറന്നൂര്‍ തെക്കെചെനക്കര ടി സി ഷംവീറിനെ (33) മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. നരിക്കുനി – കുമാരസാമി റോഡിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. ഷംവീര്‍ തന്റെ വാഹനത്തില്‍ ഇന്ധനം നിറച്ചുവരുമ്പോള്‍ പമ്പിന് സമീപമുള്ള റോഡില്‍ മറ്റു വാഹനങ്ങളെ തട്ടിയ വാഹനത്തിലെ യാത്രക്കാരുമായി തര്‍ക്കം നടക്കുകയായിരുന്നു.

കാര്യം അന്വേഷിക്കാനായി ചെന്നപ്പോള്‍ കാറില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കള്‍ തന്നെ ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്ന് ഷംവീര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കാറിലുണ്ടായിരുന്ന ജാസിത് എന്നയാളുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നും നെഞ്ചില്‍ കുത്തുകയും അടിവയറില്‍ ചവിട്ടുകയും തലയ്ക്ക് ആയുധം കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. വീണ്ടും അടിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതിനാലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നും ഷംവീര്‍ പറയുന്നു. ജാസിതിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കാക്കൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...