നിലമ്പൂർ നഗരമധ്യത്തിൽ കാട്ടാനയിറങ്ങി : ജില്ലാ ആശുപത്രി പരിസരത്ത് ഭീതി പടർത്തി

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ : മലപ്പുറം ജില്ലയിലെ നിലമ്പൂർ നഗരമധ്യത്തിലുള്ള ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി ഭീതി പരത്തി. ഇന്ന് അതിരാവിലെയാണ് നിലമ്പൂർ ജില്ലാ ആശുപത്രി പരിസരത്ത് ആന എത്തിയത്. നഗരത്തിന്റെ മധ്യ ഭാഗത്തേയ്ക്ക് കാട്ടാന എത്തിയത് പ്രദേശവാസികളിൽ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. ചില വീടുകളുടെ മതിലുകൾ തകർത്ത് മുറ്റത്തേക്ക് കയറിയ ആന, അവിടെയുണ്ടായിരുന്ന ചക്കകൾ പറിച്ചു കഴിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. പുഴയിലൂടെയാണ് ആനകൾ നഗരത്തിലേക്ക് കടക്കുന്നതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും വനപാലകരുടെ ആർആർടി സംഘവും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പടക്കം പൊട്ടിച്ചാണ് ആനയെ തിരികെ കാട് കയറ്റിയത്. ഇതിനു മുൻപും എംഎസ്പി ക്യാമ്പ്, ജില്ലാ ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിൽ കാട്ടാനകൾ എത്തിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിലും പുലർച്ചെയും സ്ഥിരമായി കാട്ടാനകൾ വരുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...