ആ​രാ​ധ​നാ​ല​യ​ത്തി​ൽ പാ​ട്ട് വെ​ച്ച​ത് ചോ​ദ്യം ചെയ്തു ; ജീവനക്കാരന് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

ക​ള​മ​ശ്ശേ​രി: ആ​രാ​ധ​നാ​ല​യ​ത്തി​ൽ പാ​ട്ട് വെ​ച്ച​ത് ചോ​ദ്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന് വെ​ട്ടേ​റ്റു. ഏ​ലൂ​ർ പാ​താ​ളം സാ​ൾ​ട്ട് ആ​ൻ​ഡ്​ പെ​പ്പ​ർ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ലം മൈ​നാ​ഗ​പ്പി​ള്ളി മു​ഹ്സി​ന മ​ൻ​സി​ലി​ൽ മു​ജീ​ബ് റ​ഹ്മാ​നാ​ണ്​ (46) വെ​ട്ടേ​റ്റ​ത്. പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ന് സ​മീ​പം ക​പ്പേ​ള​യി​ൽ ഹോ​ട്ട​ൽ ഉ​ട​മ വി​ള​ക്ക് തെ​ളി​യി​ക്കു​ക​യും പാ​ട്ട് വെ​ക്കു​ക​യും ചെ​യ്ത് ഹോ​ട്ട​ലി​ലേ​ക്ക് മ​ട​ങ്ങി. ഈ ​സ​മ​യം പാ​ട്ട് നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രാ​ൾ ഹോ​ട്ട​ലി​ൽ എ​ത്തി. തു​ട​ർ​ന്ന് ഇ​രു​വ​രും ത​ർ​ക്ക​ത്തി​ലാ​യി. ഇ​തി​നി​ടെ വ​ന്ന​യാ​ൾ കൈ​യി​ലെ ബാ​ഗി​ൽ ക​രു​തി​യ വാ​ക്ക​ത്തി​യെ​ടു​ത്ത് ഹോ​ട്ട​ൽ ഉ​ട​മ​ക്കു നേരെ വീ​ശി.

ബ​ഹ​ളം​കേ​ട്ട് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ മു​ജീ​ബ് റ​ഹ്മാ​നെ​ത്തി ത​ട​യാ​ൻ ശ്ര​മി​ച്ചു. ഈ ​സ​മ​യം ജീ​വ​ന​ക്കാ​ര​ന് നേ​രെ​യും ഇ​യാ​ൾ വാ​ക്ക​ത്തി വീ​ശി. ഒ​ഴി​ഞ്ഞു മാ​റു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ര​ന്‍റെ മു​തു​കി​ന് വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ഹോ​ട്ട​ൽ ഉ​ട​മ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പോലീ​സ് അ​ക്ര​മി​യി​ൽ​നി​ന്നും വാ​ക്ക​ത്തി പി​ടി​ച്ചു വാ​ങ്ങു​ക​യും പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​ക്ര​മി​യി​ൽ നി​ന്നും ആ​യു​ധം പി​ടി​ച്ചെ​ടു​ത്ത ഏ​ലൂ​ർ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യി​ല്ല. അ​ലു​പു​ര​ത്തെ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ് അ​ക്ര​മി​യെ​ന്നാ​ണ് ഹോ​ട്ട​ൽ ഉ​ട​മ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...