മലപ്പുറം അരീക്കോട് കടകളിൽ മോഷണം നടത്തി നാട് വിടാനൊരുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം അരീക്കോട് കടകളിൽ മോഷണം നടത്തി നാട് വിടാനൊരുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കല്യാണ ചെലവിലേക്ക് പണം കണ്ടത്താനാണ് പ്രതി കടകളിൽ മോഷണം നടത്തിയത്. അസമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി നാഗോൺ ജിയാബുർ ആണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റിലായത്. അരീക്കോട് ബസ്റ്റാൻഡ് പരിസരത്തെ മൊബൈൽ ഷോപ്പ് അടക്കം നാലു കടകളിലാണ് ഇയാൾ മോഷണം നടത്തിയത്. പൂട്ടു പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.

മോഷണം നടന്ന് 48 മണിക്കൂറിനുള്ളിലാണ് പ്രതി അറസ്റ്റിലായത്. ഇയാളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്വദേശമായ അസമിലേക്ക് കടക്കാനായിരുന്നു പ്ലാൻ. ഒരു കടയിൽ നിന്ന് ഇരുപതിനായിരം രൂപ പ്രതി മോഷ്ടിച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. ജനുവരി എട്ടിന് പ്രതിയുടെ വിവാഹമാണ്. ചെലവിലേക്ക് പണം കണ്ടെത്താൻ കൂടി വേണ്ടിയായിരുന്നത്രെ മോഷണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നേരത്തേയും മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...