ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിരോധിത ലഹരിമരുന്നായ എംഡിഎംഎ കൈവശം വെച്ച കേസിൽ അറസ്റ്റിലായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ടൈറ്റാനിയം കമ്പനി സ്റ്റോർസ് സീനിയർ സൂപ്രണ്ടായിരുന്ന എം.ഐ നജീബ് ഖാനെയാണ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്‌ച വൈകുന്നേരം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നജീബ് ഖാനെ പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎ കൈവശം വെച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മുൻ സന്തോഷ് ട്രോഫി താരം കൂടിയാണ് നജീബ് ഖാൻ.

മാധ്യമ വാർത്തകളിലൂടെയും മറ്റ് വിശ്വസനീയമായ സ്രോതസ്സുകളിലൂടെയും അറസ്റ്റ് വിവരം അറിഞ്ഞതിനെ തുടർന്നാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. നജീബ് ഖാൻ ജോലിയിൽ തുടരുന്നത് കമ്പനിയുടെ അച്ചടക്കത്തെ ബാധിക്കുമെന്നും അന്വേഷണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും മാനേജ്‌മെന്റ് വിലയിരുത്തി. സംഭവത്തിൽ ഇദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ട്. നജീബ് ഖാന്റെ പ്രവർത്തി കമ്പനിയുടെ സേവന നിയമങ്ങളുടെ ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങളുടെയും ലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

കമ്പനിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും നിയമവിരുദ്ധവുമായ ഇത്തരം പ്രവർത്തികൾ ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നതെന്നും ഉത്തരവിലുണ്ട്. മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കും. അന്വേഷണം പൂർത്തിയാകുന്നത് വരെ ഉടനടി പ്രാബല്യത്തോടെയാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...