ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികൾക്കെതിരെ എന്തുകൊണ്ട് പാർട്ടി നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികൾക്കെതിരെ എന്തുകൊണ്ട് പാർട്ടി നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അയ്യപ്പന്‍റെ സ്വർണം പാർട്ടി നേതാക്കൾ മോഷ്ടിച്ചു എന്നാണ് കണ്ടെത്തിയത്. കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ടാണ് പ്രതികൾ പുറത്തുവന്നത്. എന്തിനുവേണ്ടിയാണ് ഇവരെ സിപിഎം സംരക്ഷിക്കുന്നത്. പ്രധാനപ്പെട്ട പ്രതി ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമാണ്. മന്ത്രിമാരുടെ പേര് പുറത്തുപറയുമെന്ന ഭയമാണോ പാർട്ടിക്ക്. പ്രതികൾക്ക് പൂർണമായ സംരക്ഷണം സർക്കാരും പാർട്ടിയും നൽകുന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനകളെ ഉപദ്രവിക്കുന്ന നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവരുന്നു. എഫ്സിആർഐ നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ആർ.വി ബാബു കോൺഗ്രസ് വിരുദ്ധനാണ്. തട്ടിപ്പ് നടത്തി പറവൂർ വന്ന് താമസിക്കുന്നു. തെരഞ്ഞെടുപ്പിൽ സഹായം ആവശ്യപ്പെട്ട് ഒരു ആർഎസ്എസ് നേതാവിനെയും കണ്ടിട്ടില്ല. ആർ.വി ബാബുവും മുഖ്യമന്ത്രിയും ഇപ്പോൾ ഒരേ ഭാഗത്ത് നിൽക്കുന്നുവെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കുമ്പോൾ മാത്രമാണ് പ്രശ്നം.

പിഡിപി എൽഡിഎഫിനെ പിന്തുണച്ചപ്പോൾ ഒരു പ്രശ്നവുമില്ല. മുഖ്യമന്ത്രിയാണ് ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയത്. എം.ആർ അജിത്കുമാറിനെ വിട്ട് ചർച്ച നടത്തിയതും പിണറായി വിജയനാണ്. ഈ ആരോപണത്തിന് ആദ്യം മറുപടി പറയൂ. വെള്ളാപ്പള്ളി നടേശൻ തന്നെക്കുറിച്ച് വളരെ മോശമായി പരാമർശങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തിന് 90 വയസായി, അദ്ദേഹത്തിന് എതിരെ താൻ ഒന്നും പറയാനില്ല. കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്ന് വെള്ളാപ്പള്ളി സമ്മതിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...