ആടിന്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഓക്ലാൻഡ്: ചെമ്മരിയാടിന്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യo. ന്യൂസിലാന്റിലെ ഓക്ലാൻറിലെ പശ്ചിമ മേഖലയിലെ ഗ്രാമീണ മേഖലയിലാണ് സംഭവം നടന്നത്. 80 വയസോളം പ്രായമുള്ള ദമ്പതികളെ അവരുടെ പാടശേഖരത്തിന് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു ഇത്. കുറച്ച് ദിവസങ്ങളായി മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെടാൻ സാധ്യമാകാതെ വന്നതിന് പിന്നാലെ വിവരം അന്വേഷിക്കാനായി എത്തിയ മകനാണ് വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകൻ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലം പരിശോധിച്ച പോലീസാണ് അക്രമി ഭ്രാന്തൻ ചെമ്മരിയാടാണെന്ന് വിശദമാക്കിയത്.

ദമ്പതികൾ പാടശേഖരത്തിന് അടുത്തെത്തിയ സമയത്ത് ഈ മേഖലയിൽ ചെമ്മരിയാട് ഉണ്ടായിരുന്നതായും പോലീസ് വിശദമാക്കി. വൃദ്ധ ദമ്പതികളെ ആക്രമിച്ചെന്ന് നിരീക്ഷിക്കുന്ന ആൺ ചെമ്മരിയാടിനെ വെടിവച്ച് കൊന്നതായും ന്യൂസിലാൻറ് പോലീസ് പറഞ്ഞു. ഈ ചെമ്മരിയാടിന്റെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ രക്ഷിക്കാനായി ശ്രമിച്ച പൊലീസ് സംഘത്തിന് നേരെ തിരിഞ്ഞ ചെമ്മരിയാടിനെ പോലീസ് വെടിവച്ച് കൊല്ലുകയായിരുന്നു. പ്രദേശത്തെ ആളുകളെ ആകെ ശല്യപ്പെടുത്തുന്നതാണ് സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

0
ഡൽഹി: വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു....

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...

ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

0
തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി...

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന്...