യുവാക്കൾക്കെതിരെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശനം വിലക്കി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: യുവാക്കൾക്കെതിരെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശനം വിലക്കി ഉത്തരവ്. 21 വയസുകാരായ രണ്ടു പേരെ ഒരു വർഷത്തേക്കും 27 കാരനായ മറ്റൊരു യുവാവിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത്. തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട, തന്നിട്ടാംപാറ സ്വദേശി പടിക്കാച്ചികുന്നേൽ നന്ദു (21), തൊടുപുഴ, കാരിക്കോട് തെക്കുംഭാഗം ചുക്കുംപാറ സ്വദേശി പള്ളിപ്പറമ്പിൽ സാംസൺ പീറ്റർ (21) എന്നിവരെ, 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (kaapa act) പ്രകാരം ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വർഷത്തേക്ക് വിലക്കിയത്. തൊടുപുഴ മ്രാല കാട്ടോലി സ്വദേശി ചങ്ങലത്ത് ആദർശ് (അച്ചു -27) നെ ആറു മാസത്തേയ്ക്കുമാണ് കാപ്പ ചുമത്തിയത്.

ഇവർ ജില്ലയിൽ വിവിധ ഇടങ്ങളിൽ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതു ജനങ്ങളുടെ സ്വൈര്യജീവിതത്തിനും പൊതുസമൂഹത്തിന്റെ ശാന്തിക്കും ഭീഷണിയായി പ്രവര്‍ത്തിച്ചതിനാല്‍ തുടർന്നും ഇടുക്കി ജില്ലയില്‍ കുറ്റകൃത്യങ്ങളിൽ നിന്നും ഇവരെ തടയുന്നതിനായി ആണ് പുറത്താക്കലെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ് നിരീക്ഷിച്ചുവരികയാണന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...