‘ഹലാല്‍ ‘ ബോര്‍ഡുകള്‍ വര്‍ഗീയതയ്ക്ക് വഴി ഒരുക്കുന്നു – ബോര്‍ഡുകള്‍ മാറ്റണം ; എ.എന്‍ ഷംസിര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ആസൂത്രിതമായി വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ. ഹലാല്‍ സംബന്ധിച്ച വിവാദം കനക്കുന്നതിനിനിടെയാണ് ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ക്കെതിരെ ഷംസീര്‍ രംഗത്തെത്തിയത്. ഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിക്കട്ടെ, ചിലത് കഴിക്കാന്‍ പാടില്ലെന്ന തിട്ടൂരമെന്തിനാണ്. ഇതിന് പിന്നില്‍ ആസൂത്രിത ശ്രമങ്ങളുണ്ടെന്നും ഷംസീര്‍ പറഞ്ഞു. സിപിഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തിനാണ് ഇങ്ങനെയെല്ലാം ബോര്‍ഡ് വയ്ക്കുന്നത്. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തില്‍ കുറച്ച്‌ ഉത്തരവാദിത്വം കാണിക്കണം. കേരളം പോലുള്ള മത നിരപേക്ഷമായ ഒരു സംസ്ഥാനത്ത് പ്രശ്നങ്ങളുണ്ടാക്കാന്‍ അനുവദിക്കരുത്. ഈ സാഹചര്യത്തില്‍ എന്തിനാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് അടിക്കാനുള്ള വടി കൊടുക്കുന്നത്. അപക്വമതികളെ തിരുത്താന്‍ തയ്യാറാവണം. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നും ഷംസീര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....