തുറമുഖ വകുപ്പിന്‍റെ ഭൂമിയില്‍ എ.എന്‍ ഷംസീറിന്‍റെ സഹോദരന്‍റെ കെട്ടിടനിര്‍മാണം അനധികൃതമാണെന്ന് മേയര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സൗത്ത് ബീച്ചില്‍ തുറമുഖ വകുപ്പിന്‍റെകെട്ടിടം ചുളുവിലയ്ക്കു 10 വര്‍ഷത്തേക്കു പാട്ടത്തിനെടുത്ത് സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ സഹോദരന്‍ എ.എന്‍. ഷാഹിറിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനം അനധികൃത നിര്‍മാണം നടത്തിയ സംഭവത്തില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നിലപാട് എടുത്തിട്ടില്ലെന്നു കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്.

അനധികൃത നിര്‍മാണമെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സിപിഎം മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാട്ടക്കരാറില്‍ ഒത്തുകളിയെന്ന ആരോപണത്തിനു പിന്നാലെ തുറുമുഖ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് അടുത്തയാഴ്‌ച്ച സമര്‍പ്പിക്കാനിരിക്കെയാണ് കോര്‍പറേഷന്‍ നിലപാട് വ്യ‌ക്തമാക്കിയത്.

അനധികൃത നിര്‍മാണമെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കില്ലെന്നും രാഷ്ട്രീയക്കാരുടെ ബന്ധു ഒരു വിഷയത്തിലുണ്ടെങ്കില്‍ അതില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നു പറയാനാകില്ലെന്നും മേയര്‍ ബീനാ ഫിലിപ്പ് കോഴിക്കോട് പറഞ്ഞു. കെട്ടിടത്തില്‍ രാജ്യാന്തര ബ്രാന്‍ഡുകള്‍ വരുന്നത് ടൂറിസത്തെ സഹായിക്കുമെന്നും ഭാവിയില്‍ ഗുണകരമാകുമെന്നുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നു പോര്‍ട്ട് ഓഫിസര്‍ കോര്‍പറേഷന് കത്തയച്ചിരുന്നു. എന്നാല്‍ ചട്ടവിരുദ്ധമായി പണിയുന്ന കെട്ടിടത്തില്‍ ഇത്തരം ന്യായീകരണങ്ങള്‍ക്കു സാധ്യതയില്ലെന്നാണു മേയറുടെ നിലപാട്.

ടെന്‍ഡര്‍ പോലുമില്ലാതെയാണു കെട്ടിടം പാട്ടത്തിനു നല്‍കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കരാര്‍ നല്‍കി 6 മാസം കഴിഞ്ഞിട്ടും ഒരു രൂപ പോലും വാടക നല്‍കിയിട്ടുമില്ല. കോര്‍പറേഷന്‍റെയോ തീരദേശ പരിപാലന അതോറിറ്റിയുടേയോ അനുമതിയില്ലാതെയാണു കടല്‍ത്തീരത്തു കെ.കെ. പ്രദീപ് ആന്‍ഡ് പാര്‍ട്ണേഴ്സ് എന്ന സ്ഥാപനം അനധികൃത നിര്‍മാണം നടത്തിയത്. സ്പീക്കറുടെ സഹോദരന്‍ ഷാഹിര്‍, ആര്‍.പി.അമര്‍, കെ.കെ. പ്രദീപ് എന്നിവരാണു സ്ഥാപനത്തിന്‍റെ മാനേജിങ് പാര്‍ട്ണര്‍മാര്‍.

പോര്‍ട്ട് ഓഫിസര്‍ കെ.അശ്വിനി പ്രതാപുമായി ജനുവരിയില്‍ ഒപ്പിട്ട കരാര്‍ രേഖകളില്‍ ഷാഹിറും കക്ഷിയാണ്. തുറമുഖ വകുപ്പിന്‍റെ ‘സീമാന്‍ ഷെഡ്’ കെട്ടിടവും 15 സെന്റ് സ്ഥലവുമാണു പാട്ടത്തിനു നല്‍കിയത്. പ്രതിമാസം 45,000 രൂപയാണു വാടക. എന്നാല്‍ 2 ലക്ഷം രൂപ വരെ വാടകയുള്ള പ്രദേശമാണിത്. പ്രദീപ് നേരത്തേ ഈ കെട്ടിടം പാട്ടത്തിനെടുത്തതാണെന്നും അതുകൊണ്ടാണു വീണ്ടും നല്‍കിയതെന്നുമാണു തുറമുഖ വകുപ്പിന്‍റെ വിശദീകരണം. 3 കോടിയോളം രൂപയുടെ നിക്ഷേപം സ്ഥാപനം ഇവിടെ നടത്തി. 10 വര്‍ഷം കഴിഞ്ഞാല്‍ അതു പോര്‍ട്ടിന് മുതല്‍ക്കൂട്ടാകുമെന്നാണു തുറമുഖവകുപ്പിന്‍റെ വിശദീകരണം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് 10 ലക്ഷം തട്ടി ; വയോധിക ഉൾപ്പെടെ മൂന്നുപേർ...

0
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന്...

10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി...

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...