കണ്ടയ്നര്‍ ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : കണ്ടയ്നര്‍ ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു.കൊട്ടിയം സിതാര ജംഗ്ഷന് സമീപം വാഴ വിള പുത്തന്‍വീട്ടില്‍ വിമുക്തഭടനായ ഗോപകുമാര്‍ (51), മകള്‍ ഗൗരി (16) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെ ദേശീയ പാതയിലെ കൊട്ടിയം മൈലക്കാട് ഇറക്കത്താണ് അപകടമുണ്ടായത്. ചാത്തന്നൂര്‍ ഗവ.വി.എച്ച്‌ എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഗൗരി. ഗൗരിയെ സ്കൂളില്‍ എത്തിക്കാന്‍ വേണ്ടിയാണ് ഇരുവരും ബൈക്കില്‍ പുറപ്പെട്ടത്. മൈലക്കാട് ഇറക്കത്ത് വെച്ച്‌ ഇടറോഡില്‍ നിന്നും ദേശീയ പാതയിലേയ്ക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം.

കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടയ്നനറിന്‍റെ വശം അതേ ദിശയിയില്‍ പോവുകയായിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. ബൈക്ക് കണ്ടയ്നറിന് അടിയില്‍പ്പെട്ടു വീല്‍ കയറിയിറങ്ങി. ഇരുവരും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരണമടഞ്ഞു. മൃതദേഹങ്ങള്‍ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിലേയ്ക്ക് മാറ്റി. കണ്ടെയ്നര്‍ ഡ്രൈവറെ കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...