കോന്നിയില്‍ അജ്ഞാത വാഹനമിടിച്ച് പൂവന്‍പാറ സ്വദേശി കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ അജ്ഞാത വാഹനമിടിച്ച് പൂവന്‍പാറ സ്വദേശി കൊല്ലപ്പെട്ടു. കൈതവന വീട്ടില്‍ രാജുവാണ് മരിച്ചത്. സംസ്ഥാന പാതയില്‍ കോന്നി പൂവന്‍പാറ പെട്രോള്‍ പമ്പിന് എതിര്‍വശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. അപകടത്തില്‍ മുഖം ഉള്‍പ്പെടെ വികൃതമായ അവസ്ഥയില്‍ ആയിരുന്നു. കറുത്ത ടീ ഷര്‍ട്ടും പാന്‍റുമാണ് ധരിച്ചിരുന്നത്. വഴിയരികില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെങ്ങുംകാവ് സ്വദേശി അനു കല്യാണിയെ വിവരം അറിയിക്കുകയും ഇദ്ദേഹം ആംബുലന്‍സുമായി സ്ഥലത്തെത്തി മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കോന്നി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇടിച്ച വാഹനം ഏതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സ്ഥലത്ത് നിന്ന് ഇടിച്ച വാഹനത്തിന്റെത് എന്ന് കരുതുന്ന ഒരു ഭാഗവും ലഭിച്ചിട്ടുണ്ട്. സ്ഥലത്തെ സി.സി.റ്റി.വി ക്യാമറകള്‍ പരിശോധിച്ച് അപകടത്തിന് കാരണമായ വാഹനം ഏതാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കോന്നി പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...