വീണ ജോര്‍ജ്ജിനെ മത്സരിപ്പിക്കരുത് ; ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് സി.പി.എം നെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യ മന്ത്രിയും ആറന്മുള എം.എല്‍.എ യുമായ വീണാ ജോര്‍ജ്ജിനെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത് എന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് സി.പി.എം നെ സമീപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്തു. യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കേന്ദ്ര കമ്മറ്റി അംഗവുമായ തോമസ് ഐസക് ഈ കാര്യം സംസ്ഥാന നേതൃത്വത്തിലേക്ക് റിപ്പോര്‍ട്ട്‌ ചെയ്തു. വീണ ജോര്‍ജ്ജ് സംസ്ഥാന കമ്മറ്റിയിലെ ക്ഷണിതാവ് ആയതിനാല്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. കുടുംബപരമായ കാര്യങ്ങള്‍ ഉണ്ടെന്നാണ് ജോര്‍ജ്ജ് സി.പി.എം നേതാക്കളെ അറിയിച്ചത്.

ഓര്‍ത്തഡോക്സ് സഭ മുന്‍ സെക്രട്ടറിയാണ് ജോര്‍ജ്ജ്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോര്‍ജ്ജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാല്‍ ആവശ്യപ്പെട്ടത്. ഏരിയ തലത്തില്‍ ഉള്ളവര്‍ ജില്ലാ തലത്തിലേക്കും ജില്ലാ തലത്തില്‍ നിന്നും സംസ്ഥാന തലത്തിലേക്കും വിവരം കൈമാറിയിട്ടുണ്ട്. വീണ ജോര്‍ജ്ജിനോടും ഭര്‍ത്താവിനോടും ചോദിച്ച് നിജസ്ഥിതി അറിയുവാനുള്ള നീക്കം സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഉണ്ടാകും. ആറന്മുളയിലെ സിറ്റിംഗ് എം.എല്‍.എ യായ വീണ ജോര്‍ജ്ജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തീരുമാനം.

ജില്ലാ കമ്മറ്റി വീണയുടെ പേര് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ.  2016 ല്‍ പുതുമുഖ സ്ഥാനാര്‍ഥിയായാണ് മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണ ജോര്‍ജ്ജ് സി.പി.എം ചിഹ്നത്തില്‍ ആറന്മുളയില്‍ മത്സരിച്ചത്. 2021 ലും ജയം ആവര്‍ത്തിച്ചു. 2019 ല്‍ ലോക് സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും ജയിച്ചില്ല. ജോര്‍ജ്ജില്‍ നിന്ന് ഇത്തരത്തില്‍ ഒരു ആവശ്യമുണ്ടായത് സി.പി.എം ല്‍ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്. കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണ കൊടുമണ്ണിലെ വീട്ടില്‍ വിശ്രമത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...