പൊട്ടിച്ചിരിപ്പിക്കാൻ ഷാഫി വീണ്ടും ; ആനന്ദം പരമാനന്ദം’ ഫസ്റ്റ്ലുക്ക് മമ്മൂക്ക പുറത്തിറക്കി – ഇന്ദ്രൻസും ഷറഫുദ്ദീനും നായകന്മാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രേക്ഷകരെ ഏറെ രസിപ്പിച്ച പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമായ ആനന്ദം പരമാനന്ദം ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂക്ക അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. മലയാളി പ്രേക്ഷകർക്ക് നിരവധി സൂപ്പർഹിറ്റുകൾ തന്റെ തൂലികയിൽ നിന്നും സമ്മാനിച്ചിട്ടുള്ള എം സിന്ധുരാജിന്റെ രചനയിൽ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പൊട്ടിച്ചിരിക്കാൻ കുറേയേറെ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവർക്ക് പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സിനോയ്‌ വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളൈ ക്യാമറയും ഷാൻ റഹ്മാൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. സാജൻ ആണ് ചിത്രസംയോജനം. പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ – അർക്കൻ എസ് കർമ്മ, മേക്കപ്പ് – പട്ടണം റഷീദ്, ലിറിക്‌സ് – മനു മഞ്ജിത്, ഗായകർ – വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് – സമീറ സനീഷ്, സ്റ്റിൽ ഫോട്ടോഗ്രാഫർ – ഹരി തിരുമല, പി ആർ ഒ – വാഴൂർ ജോസ്, ടൈറ്റിൽ ഡിസൈൻ – ടെൻപോയിന്റ്, ഡിസൈൻ – പ്രമേഷ് പ്രഭാകർ, പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഒക്ടോബർ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...

മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസ് ; വീണക്കെതിരെ കുരുക്ക് മുറുക്കാൻ ഇഡി

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ വീണയ്ക്ക് കുരുക്കായി കൂടുതൽ കേസുകളെടുക്കാൻ...

ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ

0
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ...