പോപ്പുലര്‍ റോയിക്ക് തിരിച്ചടി, ജാമ്യം നല്‍കാന്‍ പാടില്ലെന്ന ശക്തമായ വാദമുഖങ്ങളുമായി പി.ജി.ഐ.എ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ റോയിക്ക് തിരിച്ചടി, ജാമ്യം നല്‍കാന്‍ പാടില്ലെന്ന ശക്തമായ വാദമുഖങ്ങളുമായി നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എ. പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പിലെ പ്രധാന പ്രതി തോമസ്‌ ദാനിയേലിന് നല്‍കിയ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും ഇദ്ദേഹം നല്‍കിയ ജാമ്യഹര്‍ജി തള്ളണമെന്നും നിക്ഷേപകര്‍ക്ക് വേണ്ടി ഹാജരായ ന്യുട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ വാദിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജാമ്യഹര്‍ജിയില്‍ വാദം നടക്കുന്നത്. വാദം നാളെയും തുടരും.

പോപ്പുലര്‍ കേസിന്റെ തുടക്കം കോന്നി സ്വദേശി ആനിയമ്മ കോശിയിലൂടെയായിരുന്നു. കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 1740/2020 കേസാണ് ഇത്. അതുകൊണ്ടുതന്നെ പ്രതി റോയി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ അംഗമായ ആനിയമ്മ കോശി കക്ഷി ചേരുകയായിരുന്നു. കോടതിയില്‍ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകര്‍ക്കൊപ്പം ന്യൂട്ടന്‍സ് ലോ അഭിഭാഷകരും തോമസ്‌ ദാനിയേലിന്റെ (റോയി) ജാമ്യത്തെ ശക്തമായി എതിര്‍ക്കുകയാണ്. ഇതോടെ റോയിക്ക് ജാമ്യം ലഭിക്കുവാനുള്ള സാധ്യത മങ്ങി.

പ്രതികളുടെ ഓസ്ട്രേലിയന്‍ ബന്ധത്തിന്റെ വ്യക്തമായ ചില സൂചനകള്‍ ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പ്രതികള്‍ക്ക് തിരിച്ചടിയാകും. ഇഡിയുടെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ സി.ബി.ഐയും എസ്.എഫ്.ഐ.ഓയും പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 1200 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുണ്ടെന്നാണ് കണക്ക്. പോലീസില്‍ പരാതി നല്‍കിയ കണക്കുപ്രകാരമാണ് ഇത്. എന്നാല്‍ ഇതിന്റെ പല മടങ്ങ്‌ തുകയാണ് തട്ടിപ്പ് നടത്തിയതെന്നാണ്‌ വിവരം. കള്ളപ്പണം നിക്ഷേപിച്ചവര്‍ ആരും പരാതിയുമായി മുമ്പോട്ടു വന്നിട്ടില്ല. ഇത് പ്രതികള്‍ക്ക് ഗുണം ചെയ്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...