അനഘയുടെ ആത്മ‌ഹത്യ ; പോലീസ് കേസെടുത്തതിന് പിന്നാലെ ഭർത്താവ് ശ്രീജേഷും കുടുംബാംഗങ്ങളും ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ ആത്മ‌ഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി ചേവായൂര്‍ പോലീസ് കേസെടുത്തു. പിന്നാലെ ഭർത്താവ് ശ്രീജേഷും കുടുംബാംഗങ്ങളും ഒളിവിൽ. കോഴിക്കോട് വെങ്ങാലിയിലെ റെയില്‍വേ ട്രാക്കിലായിരുന്നു അനഘയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് ആത്മ‌ഹത്യയെന്ന് അനഘയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

മെ‍ഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അനഘയുടെ കുടുംബത്തിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അനഘയുടെ ഭര്‍ത്താവ് ശ്രീജേഷിനെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയതായും ചേവായൂര്‍ പോലീസ് അറിയിച്ചു. അനഘയുടെ ഇരട്ടകുട്ടികള്‍ ഇപ്പോള്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്കൊപ്പമാണ്. ഈ കുട്ടികളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അനഘയുടെ അമ്മ കുടുംബ കോടതിയെ സമീപിച്ചിട്ടുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവിനെതിരായ കേസ് ഒതുക്കാൻ ഗുണ്ടാ ഭീഷണി ; ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ

0
തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെയുള്ള ഗാർഹിക...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മുതൽ ചെത്തോങ്കര വരെ റോഡിന്റെ ഇരുവശങ്ങളും...

0
റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മുതൽ ചെത്തോങ്കര...

അക്കൗണ്ടിൽ വന്നത് ബെവ്കോയുടെ 20 ലക്ഷം , ബാങ്കിലറിയിക്കാതെ 12 ലക്ഷം വിൻവലിച്ച്...

0
ആലപ്പുഴ: ബാങ്ക് ജീവനക്കാരന് സംഭവിച്ച പിഴവു മൂലം അക്കൗണ്ടിലെത്തിയ ലക്ഷക്കണക്കിന് രൂപ...

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ്...