ഷാരോണ്‍ വധക്കേസ് : ഗ്രീഷ്മയെ വെട്ടുകാട് പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഷാരോണ്‍ ഗ്രീഷ്മയെ താലികെട്ടിയത് വെട്ടുകാട് പള്ളിയില്‍ വെച്ച്. തെളിവെടുപ്പിനായി പോലീസ് സംഘം ഗ്രീഷ്മയെ തിങ്കളാഴ്ച വെട്ടുകാടെത്തിച്ചപ്പോള്‍ യാതൊരു  സങ്കോചവുമില്ലാതെ കുറ്റസമ്മതം നടത്തുകയായിരുന്നു.  വെട്ടുകാട് പള്ളിയിലും പരിസരത്തും ഇവര്‍ വിശ്രമിച്ച വേളി ടൂറിസ്റ്റ് വില്ലേജിലുമായാണ് തെളിവെടുപ്പു നടത്തിയത്. ഷാരോണ്‍ ബൈക്കില്‍ കയറ്റിയാണ് തന്നെ ഇവിടേക്കു കൊണ്ടുവന്നതെന്ന് ഗ്രീഷ്മ പറഞ്ഞു.

വെട്ടുകാട് പള്ളിക്കുള്ളില്‍ കയറിയപ്പോള്‍ താലികെട്ടാനായി തങ്ങള്‍ ഇരുന്ന ബഞ്ച് പ്രതി ചൂണ്ടിക്കാട്ടി. പലയിടത്തും ഒരുമിച്ചു കറങ്ങിനടക്കുമ്പോള്‍ കമിതാക്കളാണെന്ന മട്ടിലുള്ള തുറിച്ചുനോട്ടങ്ങള്‍ നേരിടേണ്ടി വരാറുണ്ടായിരുന്നെന്നും അതൊഴിവാക്കാനാണ് എന്നു പറഞ്ഞാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു. അവിടെവച്ച് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി. തുടര്‍ന്ന് അവര്‍ പോയ പള്ളിക്കു സമീപത്തെ ബീച്ചിലെത്തിച്ചു.

അന്വേഷണോദ്യോഗസ്ഥരോടു പൂര്‍ണമായും സഹകരിച്ച ഗ്രീഷ്മ. വിശദമായി സംഭവങ്ങള്‍ വിവരിച്ചു. അടുത്ത ദിവസം ഗ്രീഷ്മയെ തൃപ്പരപ്പിലെത്തിച്ച് തെളിവെടുപ്പു നടത്തും. താലികെട്ടിയതിനെ തുടര്‍ന്ന് ഇവര്‍ ഒരുമിച്ച് മൂന്നു ദിവസം തൃപ്പരപ്പ് ശിവലോകം ഡാമിനു സമീപമുള്ള റിസോര്‍ട്ടില്‍ താമസിച്ചിരുന്നതായാണ് ഗ്രീഷ്മ മൊഴിനല്‍കിയിട്ടുള്ളത്. ഈ റിസോര്‍ട്ടിലെത്തിച്ചായിരിക്കും തെളിവെടുപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...