വിശ്വാസ വോട്ടെടുപ്പിൽ വിജയം : നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് അരവിന്ദ് കെജ്രിവാൾ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയില്‍ നിന്ന് എംഎല്‍എമാരെ ബിജെപി അവരുടെ പക്ഷത്തേക്ക് മാറ്റുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് വിശ്വാസവോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ 58 എംഎല്‍എമാര്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തു. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് 62 എംഎല്‍എമാരാണുള്ളത്. ഇതില്‍ രണ്ട് പേര്‍ രാജ്യത്തിന് പുറത്തും ഒരാള്‍ ജയിലിലും മറ്റൊരാള്‍ സ്പീക്കറുമാണ്.

ആം ആദ്മി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടുവെന്ന് വിശ്വാസപ്രമേയം പാസായതിന് ശേഷം കേജ്‌രിവാള്‍ പറഞ്ഞു. 40 എഎപി എംഎല്‍എമാരെ ബിജെപി ലക്ഷ്യമിട്ടെന്നും അവര്‍ക്കെല്ലാം 20 കോടി രൂപ വീതം വാഗ്ദ്ധാനം ചെയ്തെന്നും കേജ്‌രിവാള്‍ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. എന്നാല്‍ മദ്യകുംഭകോണത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കേജ്‌രിവാള്‍ രാഷ്ട്രീയ നാടകം കളിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....