പ്രായത്തെ വെല്ലുവിളിച്ചു പഠനാവേശത്തില്‍ ശിവരാജന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ ആനന്ദപ്പള്ളി സ്വദേശി എ.ആര്‍ ശിവരാജന്‍ (72) പ്രായത്തെ തോല്‍പ്പിച്ചു കൊണ്ട് സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതുന്നു. ഈ മാസം 26 ന് ആരംഭിക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതുന്ന ശിവരാജനാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്.

സാക്ഷരതാ മിഷന്റെ തന്നെ തുല്യതാ കോഴ്‌സുകളിലൂടെ ഏഴാം തരവും പത്താം തരവും പാസായി കൊണ്ടാണ് ശിവരാജന്‍ ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ എത്തിയത്. അടൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ സമ്പര്‍ക്ക പഠന കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലും ഓഫ് ലൈന്‍ ക്ലാസുകളിലും പഠനം പൂര്‍ത്തിയാക്കിയ ശിവരാജന് മക്കളും മരുമക്കളും ഉന്നത വിദ്യാഭ്യാസം നേടിയവരായതിനാല്‍ അവരോടൊപ്പം യോഗ്യത നേടാനുള്ള ആഗ്രഹമാണ് പഠനത്തിനായി പ്രേരിപ്പിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ശിവരാജന്‍ അടൂര്‍ നഗരസഭയിലെ ആനന്ദപ്പള്ളി തുടര്‍ വിദ്യാകേന്ദ്രം പ്രേരക് രാധാമണി ശിവരാജന്റെ ഭര്‍ത്താവാണ്. മക്കളായ രാജേഷും രാജിയും അച്ഛന് പിന്തുണയോടെ ഒപ്പമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...