കസ്റ്റംസ് നടപടി നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കo : ആനത്തലവട്ടം ആനന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസ് പ്രതി സന്തോഷ്​ ഈപ്പന്‍ നല്‍കിയ ഐഫോണ്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ വിനോദിനി കോടിയേരി ഉപയോഗിച്ചെന്ന കസ്റ്റംസിന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച്‌ ആനത്തലവട്ടം ആനന്ദന്‍. കസ്റ്റംസിന്‍റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് ആനത്തലവട്ടം ആരോപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസ് വിളിച്ചെന്ന് കരുതി വിനോദിനി പ്രതിയാകണമെന്നില്ലല്ലോ എന്നും ആനത്തലവട്ടം ചോദിച്ചു.

യുണിടാക്​ എം.ഡി സന്തോഷ്​ ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന്​ ഉപയോഗിച്ചത്​ ​കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനിയാണെന്ന വിവരം​ കസ്​റ്റംസ് ആണ് പുറത്തുവിട്ടത്​. 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണ്​ വിനോദിനി ഉപയോഗിച്ചത്​. വിനോദിനിക്ക്​ ഫോണ്‍ എങ്ങനെ ലഭിച്ചുവെന്നത്​ സംബന്ധിച്ച്‌​ അന്വേഷണം നടത്തുമെന്ന്​ കസ്റ്റംസ്​ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യലിന്​ ഹാജരാവാന്‍ വിനോദിനിക്ക്​ കസ്റ്റംസ്​ നോട്ടീസും നല്‍കിയിട്ടുണ്ട്​. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്ബര്‍ ഉപയോഗിച്ച ്​സിം കാര്‍ഡും കസ്റ്റംസ്​ കണ്ടെത്തിയെന്നാണ്​ വിവരം. സന്തോഷ്​ ഈപ്പനെ ഫോണില്‍ നിന്ന്​ വിനോദിനി വിളിച്ചിരുന്നതായും കസ്റ്റംസ്​ പറയുന്നു.

സ്വര്‍ണക്കടത്ത്​ വിവാദമാകും വരെ വിനോദിനി ഐഫോണ്‍ ഉപയോഗിച്ചുവെന്നാണ്​ കസ്റ്റംസ്​ പറയുന്നത്​. കോണ്‍സല്‍ ജനറലിന്​ നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്നതും കസ്റ്റംസ്​ പരിശോധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...