കൂട്ടകൊലയായിരുന്നു ലക്ഷ്യം : ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൃത്യം ചെയ്തത് ഭാര്യക്കു വേണ്ടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കൃത്യം ചെയ്തത് ഭാര്യക്കു വേണ്ടി, കൂട്ടകൊലയായിരുന്നു ലക്ഷ്യമെന്ന് ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി. ആനച്ചാലില്‍ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രതിയുടെ ലക്ഷ്യം കൂട്ടകൊലയായിരുന്നുവെന്ന് പോലീസ്. കുടുംബത്തിലെ നാലുപേരെയും കൊല്ലണം എന്ന ഉദ്ദേശത്തിലാണ് ആക്രമണം നടത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പോലീസ് പ്രതി താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കണ്ടെത്തി.

ചേച്ചിയെയും കുടുംബത്തെയും കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കുവെന്ന് ആക്രോശിച്ചായിരുന്നു കൊലപാതകം. പ്രതിയെ ഇന്ന് കൊല നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. സഫിയയും മകന്‍ അല്‍ത്താഫും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറിയായിരുന്നു പ്രതിയുടെ ക്രൂരത. പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറങ്ങി കിടക്കുന്നതിനിടെ ഷാനെന്നു വിളിപ്പേരുള്ള സുനില്‍ ഗോപി ചുറ്റികകൊണ്ട് കുഞ്ഞിന്റെ തലയടിച്ചു പൊട്ടിച്ചു.

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ സഫിയയെയും ചുറ്റിക കൊണ്ട് അടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ സഹോദരി ആഷ്‌നിയെയും മുത്തശ്ശി സൈനബയെയും നിഷ്‌കരുണം മര്‍ദിച്ചവശരാക്കി. സഫിയയുടെ സഹോദരി ഭര്‍ത്താവായ പ്രതിയുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കമാണ് കൊലപാതക കാരണം. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മുതുവാന്‍കുടി വനത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...