മയ്യനാട് ബാങ്ക് ക്രമക്കേടിലെ ആരോപണ വിധേയൻ ബ്രാഞ്ച് സെക്രട്ടറിയായി ; സി.പി.എമ്മിൽ അമർഷം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മയ്യനാട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്ന ജീവനക്കാരനെ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സി.പി.എം. കൊല്ലം മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപണമുയർന്ന ബാങ്ക് സെക്രട്ടറിയ്ക്കാണ് പാർട്ടിയുടെ അംഗീകാരം. ക്രമക്കേടുകളുടെ പേരിൽ ബാങ്ക് പ്രസിഡന്റിനെ നേരത്തെ പുറത്താക്കിയിരുന്നെങ്കിലും സെക്രട്ടറിയെ നീക്കാൻ സി.പി.എം തയാറായിരുന്നില്ല.

മയ്യനാട് അക്കരത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എസ്.രാധാകൃഷ്ണന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ. ആരോപണ വിധേയരെ പാർട്ടി പദവികളിൽ നിന്ന് മാറ്റി നിർത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം നിലനിൽക്കുമ്പോഴാണ് മയ്യനാട്ടെ സി.പി.എം സാമ്പത്തിക ക്രമക്കേട് ആരോപണ വിധേയനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് അഭിവാദ്യമർപ്പിക്കുന്നത്. മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ വായ്പാ തിരിമറിയിലൂടെ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് രാധാകൃഷ്ണൻ നടത്തിയെന്നാണ് പരാതി ഉയർന്നത്.

ഈ പരാതിയിൽ സഹകരണ വകുപ്പും സി.പി.എമ്മും പ്രഖ്യാപിച്ച അന്വേഷണങ്ങൾ തുടരുന്നതിനിടെയാണ് പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. ക്രമക്കേടുകളുടെയും പാർട്ടി നേതൃത്വത്തിനെതിരായ വിമർശനങ്ങളുടെയും പേരിൽ ബാങ്ക് ഭരണ സമിതി പ്രസിഡന്റ് ശ്രീസുതനെ നീക്കിയിരുന്നു. എന്നാൽ സ്വന്തം ബന്ധുക്കൾക്ക് വഴിവിട്ട് വായ്പ നൽകി എന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നിട്ടും സെക്രട്ടറിയെ മാറ്റാൻ സി.പി.എം തയാറായിരുന്നില്ല. ഇതിൽ പാർട്ടിയിൽ അമർഷം നിലനിൽക്കുന്നതിനിടെയാണ് രാധാകൃഷ്ണനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കു കൂടി തെരഞ്ഞെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...