സൂരജിന്റെ കുടുംബം ക്രിമിനൽ സ്വഭാവമുള്ളവര്‍ ; ചെറുമകനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ അച്ഛന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകനെ വിട്ട് കിട്ടണമെന്ന് ഉത്രയുടെ അച്ഛൻ വിജയസേനന്‍. സൂരജിന്റെ  കുടുംബം ക്രിമിനൽ സ്വഭാവം ഉള്ളവരാണാണെന്നും ചെറുമകനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അച്ഛൻ പറഞ്ഞു. കേസ് അന്വേഷണത്തിന്റെ  ഭാഗമായി ഉത്രയുടെ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സൂരജിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് വിജയസേനന്റെ  പ്രതികരണം.

ആള്‍ക്കൂട്ടത്തെ ഒഴിവാക്കുന്നതിനായി ആരെയും അറിയിക്കാതെയാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ തെളിവെടുപ്പിനായി എത്തിച്ചത്. തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങളാണ് ഉത്രയുടെ വീട്ടില്‍ ഉണ്ടായത്. മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ അലമുറയിട്ട് കരഞ്ഞു. തെളിവെടുപ്പിനിടെ സൂരജും പൊട്ടി കരഞ്ഞു. ഉത്രയുടെ മുറിയും പരിസരവും പരിശോധിച്ച പോലീസ് പാമ്പിനെ കൊണ്ടുവന്ന പാത്രം കണ്ടെത്തി. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ  പത്തനംതിട്ട പറക്കോട്ടെ കുടുംബവും സംശയത്തിന്റെ  നിഴലിലാണ്. ആദ്യം പാമ്പ് കടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ വൈകിയത് അടക്കം ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...