വോട്ട് തരൂ – 200 രൂപയുടെ മദ്യം 50 രൂപയ്ക്ക് തരാം ; വാഗ്ദാനവുമായി ആന്ധ്ര ബിജെപി അധ്യക്ഷന്‍

For full experience, Download our mobile application:
Get it on Google Play

വിജയവാഡ : 2024ൽ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു കോടി വോട്ട് നൽകുകയാണെങ്കിൽ 200 രൂപയുടെ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകാമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ സോമു വീർരാജു. ചൊവ്വാഴ്ച വിജയവാഡയിൽ വെച്ച് നടന്ന യോഗത്തിൽ വെച്ചായിരുന്നു സോമു വീർരാജുവിന്റെ പ്രഖ്യാപനം. ഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും. കൂടുതൽ വരുമാനം ഉണ്ടാവുകയാണെങ്കിൽ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകുമെന്ന് സോമു വീർരാജു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഒരു ക്വാർട്ടറിന് 200 രൂപയ്ക്കാണ് ആന്ധ്രാപ്രദേശ് സർക്കാർ നിലവിൽ മദ്യം വിൽക്കുന്നത്. എന്നാൽ സർക്കാർ വിൽക്കുന്നത് നിലവാരമില്ലാത്ത മദ്യമാണെന്നും വ്യാജ ബ്രാൻഡുകളുമാണെന്ന് അദ്ദേഹം ആരോപിച്ചു. നിലവാരമുള്ള പല ബ്രാൻഡ് മദ്യങ്ങളും സംസ്ഥാനത്ത് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ ഏറ്റവും നല്ല മദ്യം വിലക്കുറവിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...