രണ്ട് കിലോ കഞ്ചാവും 58 ഗ്രാം ഹാഷിഷ് ഓയിലുമായി ആന്ധ്രാപ്രദേശ് സ്വദേശികൾ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പട്രോളിങ്ങിനിടെ രണ്ട് കിലോ കഞ്ചാവും 58 ഗ്രാം ഹാഷിഷ് ഓയിലുമായി ആന്ധ്രാപ്രദേശ് സ്വദേശികൾ പിടിയില്‍. പുട്ടുരു സായ് മഞ്ജുനാഥ് (24), ഗണ്ട അര്‍ജുന്‍ നായിഡു (30) എന്നിവരെ കുറ്റിപ്പുറം എക്‌സൈസാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ കുറ്റിപ്പുറം മഞ്ചാടി പ്രദേശത്ത് യുവാവിന്റെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ട എക്‌സൈസ് സംഘം യുവാവിനെ പരിശോധി ക്കുകയായിരുന്നു. ഇയാളില്‍നിന്ന് കഞ്ചാവ് പൊതി കണ്ടെത്തിയതോടെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ലഹരി വില്‍പനയുടെ ഇടനിലക്കാരനാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ആതവനാട് പരിതിയിലുള്ള വാടക ക്വാര്‍ട്ടേഴ്സിലെ പരിശോധനയില്‍ 250 ചെറിയ പൊതികളാക്കിയ രണ്ട് കിലോയോളം കഞ്ചാവും 58 ഗ്രാം ഹാഷിഷ്‌ ഓയിലും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മലയാളിയായ യുവാവ് ചെറിയ പാക്കറ്റുകളായി എത്തിക്കുന്ന ലഹരി വസ്തുക്കള്‍ കുറ്റിപ്പുറം-തിരൂര്‍ റോഡിലെ വിവിധ ഇടങ്ങളില്‍ ഒളിപ്പിക്കുന്നതാണ് ഇവരുടെ ജോലി. ആവശ്യക്കാര്‍ വില്‍പനക്കാര്‍ക്ക് ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തിയാല്‍ ഒളിപ്പിച്ച സ്ഥലം അവര്‍ക്ക് പറഞ്ഞ് നല്‍കിയാണ് വില്‍പന നടത്തിയിരുന്നത്. ഇത്തരത്തില്‍ കഞ്ചാവിന്റെ ചെറിയ പൊതികള്‍ വിവിധ ഇടങ്ങളില്‍ നിക്ഷേപിക്കാന്‍ എത്തിയപ്പോഴാണ് പിടിയിലായത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....