കൊല്ലം പ​ത്ത​നാ​പു​രത്ത് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലോറി തട്ടിയെടുക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നാ​പു​രം:​ സെ​യി​ൽ ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച് ച​ര​ക്ക് ലോ​റി ത​ട്ടി​യെ​ടു​ത്ത് യു​വാ​വ്. നെ​ടും​പ​റ​മ്പ് ജ​ങ്​​ഷ​നി​ൽ രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ വി​രു​തു​ന​ഗ​റി​ൽ നി​ന്നും സി​മ​ന്റു​മാ​യി കാ​യം​കു​ള​ത്തേ​ക്ക് പോ​യ ലോ​റി​യാ​ണ് ഇ​ട​ത്ത​റ സ്വ​ദേ​ശി​യാ​യ ആ​ഷി​ക് എ​ന്ന​യാ​ൾ ന​ടു​റോ​ഡി​ൽ ത​ട​ഞ്ഞ​ത്. സാ​ധാ​ര​ണ തി​ര​ക്കു​ള്ള നെ​ടും​പ​റ​മ്പ് ഭാ​ഗ​ത്ത് ലോ​റി എ​ത്തു​മ്പോ​ൾ വേ​ഗ​ത കു​റ​വാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ലോ​റി​ക്ക് മു​ന്നി​ൽ പെ​ട്ടെ​ന്നൊ​രാ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് വാ​ഹ​നം ത​ട​യു​ന്ന​ത് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.​ ഉ​ട​ൻ ത​ന്നെ വാ​ഹ​നം നി​ർ​ത്തി​യ ഡ്രൈ​വ​റു​ടെ അ​ടു​ത്തേ​ക്ക് ആ​ഷി​ക് എ​ത്തി സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സ​ർ ആ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ലോ​റി ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

ഡ്രൈ​വ​ർ മാ​ത്ര​മേ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​ യാ​ത്ര​ക്കി​ടെ പേ​പ്പ​റു​ക​ൾ എ​ല്ലാം ശ​രി​യാ​ണോ​യെ​ന്ന് ആ​ഷി​ക് ചോ​ദി​ച്ച​പ്പോ​ൾ ആ​ണെ​ന്ന് ഡ്രൈ​വ​ർ മു​ത്തു​വേ​ലു മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നി​ടെ ആ​ഷി​ക് പെ​ട്ടെ​ന്ന്​ ലോ​റി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ ആ​ഷി​ക്, ഡ്രൈ​വ​റെ അ​സ​ഭ്യം പ​റ​ഞ്ഞ് ക​ല്ല് കൊ​ണ്ടി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ലോ​റി​യി​ൽ ​നി​ന്ന് പി​ടി​ച്ചി​റ​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം ലോ​റി​യു​ടെ എ​ഞ്ചി​ൻ ഓ​ഫ്‌ ചെ​യ്തി​രു​ന്നി​ല്ല. ലോ​റി​യി​ലേ​ക്ക് ചാ​ടി​ക്ക​യ​റി​യ ആ​ഷി​ക്, ലോ​റി​യു​മാ​യി ഗ​വ. ആ​ശു​പ​ത്രി റോ​ഡി​ലൂ​ടെ പാ​ഞ്ഞു. ലോ​റി ഡ്രൈ​വ​ർ മു​ത്തു​വേ​ലു ബ​ഹ​ളം ​വെ​ച്ച​ത് ക​ണ്ട് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ഓ​ടി​യെ​ത്തി.

തു​ട​ർ​ന്ന്, ലോ​റി ഡ്രൈ​വ​ർ​മാ​ർ ലോ​റി​യെ പി​ന്തു​ട​ർ​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് കു​ത്ത​നെ ക​യ​റ്റ​മു​ള്ള​തി​നാ​ൽ സി​മ​ൻറ്​ ക​യ​റ്റി​യ ലോ​റി​യു​മാ​യി ആ​ഷി​കി​ന് മു​ന്നോ​ട്ട് പോ​കാ​ൻ സാ​ധി​ച്ചി​ല്ല. ഈ ​സ​മ​യം സ്ഥ​ല​ത്ത് ആ​ള് കൂ​ടി​യ​ത് ക​ണ്ട് ആ​ഷി​ക് ലോ​റി ഉ​പേ​ക്ഷി​ച്ച് ഇ​റ​ങ്ങി​യോ​ടി. ലോ​റി​യി​ൽ നി​ന്നും ആ​ഷി​കി​ന്റെ പ​ഴ്സ് പോ​ലീ​സി​ന് കി​ട്ടി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‌ പി​ന്നി​ൽ ആ​രെ​ന്ന് പോലീ​സി​ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന്, പോ​ലീ​സ് ആ​ഷി​കി​നാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ൾ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള ആ​ളാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...