വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാനമാക്കി പ്രഖ്യാപിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാനമാക്കി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ന്യൂഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര നയതന്ത്ര സഖ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ തലസ്ഥാനമായ വിശാഖപട്ടണത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനാണ് ഞാന്‍ വന്നത്. ഞാനും വിശാഖപട്ടണത്തേക്ക് മാറും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രപ്രദേശില്‍ ബിസിനസ്സ് ചെയ്യുന്നത് എത്ര എളുപ്പമാണെന്നറിയാന്‍ നിങ്ങളെയും നിങ്ങളുടെ സഹപ്രവര്‍ത്തകരെയും സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണെന്നും മുഖ്യമന്ത്രിപറഞ്ഞു.

വികേന്ദ്രീകൃത വികസനത്തിലാണ് സംസ്ഥാനത്തിന്‍റെ ഭാവിയെന്ന് നേരത്തെ റെഡ്ഡി വ്യക്തമാക്കിയിരുന്നു. വിശാഖപട്ടണത്തെ സംസ്ഥാന ഭരണനിര്‍വ്വഹണ കേന്ദ്രമാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന ഗവര്‍ണറുടെ ആസ്ഥാനവും ഇതായിരിക്കും. അതേസമയം നിയമസഭ അമരാവതിയില്‍ തന്നെ പ്രവര്‍ത്തിക്കും. 1956 ല്‍ പഴയ മദ്രാസ് സംസ്ഥാനത്തില്‍ നിന്ന് ആന്ധ്രയെ വേര്‍പെടുത്തിയപ്പോള്‍ തലസ്ഥാനമായിരുന്ന കുര്‍ണൂലിലേക്ക് ഹൈക്കോടതി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിക്കുന്നതിലൂടെ പ്രാദേശിക വികസനത്തിന് ഉത്തേജനം നല്‍കുമെന്ന് റെഡ്ഡി വിശ്വസിക്കുന്നു. ഹൈദരാബാദില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ കിഴക്കാണ് വിശാഖപട്ടണം. ഈ കിഴക്കന്‍ കടല്‍ത്തീരത്തെ നഗരത്തെ തിരക്കേറിയ ഒരു മെട്രോപോളിസാക്കി മാറ്റാന്‍ റെഡ്ഡി ഒരുങ്ങുകയാണ്. താരതമ്യേന പുതിയ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയുടെ തലസ്ഥാനങ്ങളെക്കാള്‍ വികസിക്കാനുളള കഴിവ് ഈ നഗരത്തിനുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...