അരിക്കൊമ്പന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചറുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും : മന്ത്രി എ.കെ. ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പന്നിയാറില്‍ അരിക്കൊമ്പന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്‍റെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. സ്ഥലത്തെ റേഷൻ കട തകർത്ത സാഹചര്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ആവശ്യമെങ്കിൽ അവിടുത്തെ കുടുംബങ്ങൾക്ക് റേഷൻ എത്തിച്ചു നൽകുമെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന സർവ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട്ടിലെയും പാലക്കാട്ടെയും ദൗത്യത്തിന് നേതൃത്വം നൽകിയ ഡോ.അരുൺ സക്കറിയയുടെ ടീമിനെ ഇടുക്കിയിലെത്തിച്ച് തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ശക്തി വേലിന്‍റെ മൃതദേഹത്തോട് അനാദരവുണ്ടായതായി പരാമർശമുയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തും. കൃത്യവിലോപം ബോദ്ധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജനവാസ മേഖലകൾക്ക് സുരക്ഷ ഒരുക്കുവാൻ 21 കിലോ മീറ്റര്‍ ഹാങ്ങിഗ്സോളാർ സിസ്റ്റം സ്ഥാപിക്കും. നിരീക്ഷണം ശക്തമാക്കാൻ പ്രധാന കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ 3 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്തുകളുടെയും എം.എല്‍.എ ഫണ്ടുകളും ഉപയോഗിച്ച് മറ്റു മേഖലകളിൽ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ശുപാർശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എംഎം മണി, വാഴൂർ സോമൻ, കെ.രാജ, കളക്ർ ഷീബ ജോർജ്, വനംവകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...