‘ഒമിക്രോണ്‍ ‘ആദ്യമായി ആന്ധ്രയില്‍ റി​പ്പോര്‍ട്ട്​ ചെയ്​തു

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം : കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഒമിക്രോണ്‍ ‘ആദ്യമായി ആന്ധ്രയില്‍ റി​പ്പോര്‍ട്ട്​ ചെയ്​തു.അയര്‍ലന്‍ഡില്‍ നിന്നെത്തിയ 34 കാരനിലാണ്​ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ​. ഇയാള്‍ക്ക്​ രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരി​ശോധന ഫലം നെഗറ്റീവായിരുന്നു.ഇതിനിടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 34 ആയി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഇന്നലെ രണ്ടാമത്തെ കേസ്​ സ്​ഥിരീകരിച്ചിരുന്നു. അതെ സമയം മഹാരാഷ്​ട്ര, രാജസ്​ഥാന്‍, കര്‍ണാടക എന്നിവയാണ്​ ഒമിക്രോണ്‍ സ്​ഥിരീകരിച്ച മറ്റു സംസ്​ഥാനങ്ങള്‍.

രാജ്യത്ത്​ ഒമിക്രോണ്‍ ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, കോവിഡ്​ 19 സ്​ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്​ഥാനങ്ങള്‍ക്ക്​ കേന്ദ്രം നിര്‍ദേശം നല്‍കി. പുതിയ കോവിഡ്​ പോസിറ്റീവ്​ കേസുകളുടെ ക്ലസ്റ്ററുകള്‍ തടയുന്നതിന്​ ജില്ലതലത്തില്‍ നടപടികള്‍ കേന്ദ്രീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്‍ സംസ്​ഥാനങ്ങള്‍ക്ക്​ കത്തയക്കുകയും ചെയ്​തു. കേരളം അടക്കം മൂന്നു സംസ്​ഥാനങ്ങളിലെ എട്ടു ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി​ 10 ശതമാനത്തിന്​ മുകളിലാണെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മിസോറാം, സിക്കിം എന്നിവയാണ്​ മറ്റുള്ള സംസ്​ഥാനങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...