തിരുവനന്തപുരം : രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ മുന്നില്‍ നിര്‍ത്തി നിയമനങ്ങള്‍ വേണ്ട. മുഖ്യമന്ത്രിയെ ചാന്‍സലര്‍ ആക്കിയാല്‍ പ്രശ്നങ്ങള്‍ തീരുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ താത്പര്യമില്ല. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കാന്‍ തയാറെന്നും ഗവര്‍ണര്‍ അറിയിച്ചു. അതേസമയം വിഷയത്തില്‍ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പുനഃപരിശോധനാ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് രാജി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന.
രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ തീരുമാനം പുനഃപരിശോധിക്കും : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
RECENT NEWS
Advertisment



























