Friday, April 25, 2025 12:04 pm

അനീഷ് ജോര്‍ജിന്റെ കൊലപാതകം ; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേട്ടയില്‍ 19കാരനായ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സൈമണ്‍ ലാലനെ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മകളുടെ സുഹൃത്തായ അനീഷ് ജോര്‍ജ് വീട്ടിലേക്ക് വരുമെന്ന് സൈമണ് ധാരണയുണ്ടായിരുന്നു. അനീഷിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സൈമണ്‍ അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ലെന്ന് പേട്ട സി.ഐ റിയാസ് രാജ അറിയിച്ചു.

മകളുമായി അനീഷിന് പ്രണയമുണ്ടായിരുന്നു. അനീഷ് മകളുടെ മുറിയിലെത്തിയതറിഞ്ഞ് കത്തിയുമായി മുറിയുടെ കതക് തകര്‍ത്ത് അകത്തുകയറി അനീഷിനെ തടഞ്ഞുവെച്ച്‌ മുതുകിലും നെഞ്ചിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ വിവരം പ്രതി പോലീസിനോട് പറഞ്ഞു. കൊലയ്‌ക്ക് ഉപയോഗിച്ച ആയുധം വീട്ടിലെ വാട്ടര്‍ മീ‌റ്ററിനുള‌ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

മകളുടെ മുറിയില്‍ നിന്നും രാത്രിയില്‍ പുറത്തിറങ്ങിയയാളെ കള‌ളനെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്‌തെന്നായിരുന്നു സംഭവ ദിവസം സൈമണ്‍ ലാലന്‍ മൊഴി നല്‍കിയത്. എന്നാലിന്ന് അത് കളവാണെന്ന് ആദ്യ അന്വേഷണത്തില്‍ പോലീസിന് മനസിലായി. അനീഷുമായി ലാലന് പരിചയമുണ്ടായിരുന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്. ഡിസംബര്‍ 29ന് പുലര്‍ച്ചെയാണ് പേട്ട സ്വദേശിയായ അനീഷ് ജോര്‍ജ് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച്‌ കൊല്ലപ്പെട്ടത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽ​ഗാം ഭീകരാക്രമണത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീം ലീ​ഗ് നേതാവിനെതിരെ കേസ്

0
കാസർ​ഗോഡ് : പഹൽ​ഗാം ഭീകരാക്രമണത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീം ലീ​ഗ് നേതാവിനെതിരെ...

ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണം ; ഐക്യരാഷ്ട്രസഭ

0
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും...

സാമൂ​ഹ്യ പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ

0
ദില്ലി : അപകീർത്തി കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കറിനെ ദില്ലി...

‘കശ്മീരിൽ ആക്രമണം നടത്തിയ ഭീകരർ സ്വാതന്ത്ര്യസമര സേനാനികൾ’ ; പാക് ഉപപ്രധാനമന്ത്രി

0
ഇസ്ലാമാബാദ്: പഹൽഗാമിൽ സാധാരണക്കാർക്ക് നേരെ നിറയൊഴിച്ച ഭീകരരെ 'സ്വാതന്ത്ര്യ സമര സേനാനികൾ'...