മകനെ വൈരാഗ്യബുദ്ധിയോടെ രാത്രി വിളിച്ച്‌ വരുത്തി കൊലപ്പെടുത്തുകയായിരുന്നു : അനീഷ് ജോര്‍ജിന്റെ കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമ്മയോ മകളോ വിളിച്ചു. മകനെ വൈരാഗ്യബുദ്ധിയോടെ രാത്രി വിളിച്ച്‌ വരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് അനീഷ് ജോര്‍ജിന്റെ കുടുംബം. പെണ്‍കുട്ടിയോ അവളുടെ അമ്മയോ വിളിക്കാതെ രാത്രി ആ സമയത്ത് മകന്‍ അവരുടെ വീട്ടില്‍ പോകില്ലെന്ന് അനീഷിന്റെ അച്ഛന്‍ ജോര്‍ജ് ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ അച്ഛനായ ലാലന്‍ ഒരു പ്രശ്നക്കാരനാണെന്നും ഇക്കാര്യം പെണ്‍കുട്ടി തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ലാലന് തന്റെ മകനോട് വൈരാഗ്യമുണ്ടായിരുന്നു എന്നും ഇവര്‍ ആരോപിക്കുന്നു. കുടുംബങ്ങള്‍ തമ്മില്‍ മുന്‍പരിചയമുണ്ട്, പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്നാണു അദ്ദേഹം ചോദിക്കുന്നത്. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കളും, ബന്ധുക്കളും.ആനയറ ഭാഗത്താണ് അനീഷിന്റെ വീട്.

പേട്ട ചായക്കുടി ലൈനിലാണ് അനീഷിനെ കൊലപ്പെടുത്തിയ ലാലുവിന്റെ ഐശ്വര്യയെന്ന വീട്. പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അനീഷ് ജോര്‍ജ് (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് മര്‍ദ്ദിച്ചതെന്നാണ് ലാലന്‍ പറയുന്നത്. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ലാലന്‍ ആയുധവുമായി എത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തല്ലി തകര്‍ത്ത് അകത്ത് കയറി ലാലന്‍ ഒറ്റകുത്തിന് അനീഷിനെ കുത്തിവീഴ്ത്തുകയായിരുന്നു, മരണ വെപ്രാളത്തില്‍ പിടയുന്ന അനീഷിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കുടുംബാം​ഗങ്ങള്‍ തയ്യാറായില്ല. ഞാന്‍ ഒരാളെ കുത്തിയിട്ടിട്ടുണ്ടെന്നും കള്ളനാണെന്ന് തോന്നുന്നു എന്ന് പ്രതി ലാലന്‍ പോലിസ് സ്റ്റേഷനില്‍ പോയി അറിയിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...