വീട്ടിലെത്തിയ മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പേട്ട പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാടിനെ നടുക്കിയ കൊലപാതകത്തില്‍ 80 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച്‌ പേട്ട പോലീസ്. വീട്ടിലെത്തിയ മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസിലാണ് പേട്ട പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2021 ഡിസംബര്‍ 29ന് പുലര്‍ച്ചെ മൂന്നരയോടെ ആനയറ പാലത്തിനു സമീപം ടി.സി 93/2226 ഐശ്വര്യയില്‍ വാടകയ്ക്ക് താമസിക്കുന്ന അനീഷ് ജോര്‍ജാണ് (19) കുത്തേറ്റ് മരിച്ചത്. കുറ്റകൃത്യത്തിന് ശേഷം പേട്ട ചായക്കുടി ലെയിന്‍ ഏദനില്‍ സൈമണ്‍ ലാലന്‍ (51) പേട്ട പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മൊഴികളുടെ വൈരുദ്ധ്യത്തില്‍ അന്വേഷണം വലയ്ക്കുന്ന നിലയില്‍ പ്രതി എത്തിച്ചെങ്കിലും തെളിവുകളെല്ലാം കൃത്യമായി ശേഖരിച്ച്‌ സാഹചര്യം അന്വേഷിച്ചുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിക്ക് ജാമ്യം ലഭിക്കരുതെന്ന ഉദ്ദേശ്യമായിരുന്നു പോലീസിന്റേത്.

ആദ്യം കള്ളനെന്നു പറഞ്ഞ് അനീഷിനെ കുത്തിയതായാണ് പോലീസിന് സൈമണ്‍ മൊഴി നല്‍കിയതെങ്കിലും വിവിധ തരത്തിലുള്ള അന്വേഷണത്തില്‍ കൊലപ്പടുത്താനുള്ള കാര്യം സൈമണ്‍ ലാലന് പറയേണ്ടിവന്നു. മകളുടെ ആണ്‍സുഹൃത്തിനോട് തോന്നിയ വൈരാഗ്യമാണ് അനീഷ് വീട്ടിലെത്തിയപ്പോള്‍ കരുതിക്കൂട്ടി കൃത്യം ചെയ്യാന്‍ സൈമണ്‍ ലാലനെ പ്രേരിപ്പച്ചെതെന്ന് പോലീസിനോട് ഒടുവില്‍ സമ്മതിക്കേണ്ടിവന്നു. സാങ്കേതിക തെളിവുകള്‍, ഫോറന്‍സിക് തെളിവുകള്‍ എന്നിവയും ഇതില്‍ ഉപയോഗിക്കേണ്ടിവന്നു.

മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുറ്റപത്രത്തിലുള്ളത്. അനീഷിന്റെ ഫോണ്‍ രേഖകള്‍, പോലീസ് നായ മണംപിടിച്ച്‌ പോയ സ്ഥലം തുടങ്ങിയവ നിരീക്ഷണം നടത്തിയാണ് കൊല്ലപ്പെട്ട അനീഷ് വന്ന വഴി സ്ഥിരീകരിച്ചത്. പ്രവാസിയായിരുന്ന സൈമണ്‍ ലാലന്‍ ഒന്നരവര്‍ഷം മുന്‍പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പ്രതി. പേട്ട സി.ഐ റിയാസ് രാജ എം.ബി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ രതീഷ്,സുധീഷ് എ.എസ്.ഐ എഡ്വിന്‍, ജയനാരായണന്‍, വനിത സി.പി.ഒ ശരണ്യ, സി.പി.ഒ മാരായ അരുണ്‍, വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...