ക്ഷേത്രത്തിലെ മോഷണം പൂജാരി മൈക്കിലൂടെ നാട്ടുകാരെ അറിയിച്ചു ; നാട്ടുകാര്‍ മോഷ്ടാവിനെ രാത്രിയില്‍ തന്നെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കറ്റാനം : ക്ഷേത്രങ്ങളിലെ നിലവിളക്കുകള്‍ മോഷ്ടിച്ചയാള്‍ പിടിയിലായി. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നന്ദനം വീട്ടില്‍ മധുസൂദനന്‍ പിള്ള (52) യെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. ഞായറാഴ്ച രാത്രി 12 മണിയ്ക്ക് വാത്തികുളം നെടുങ്കയില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ വിളക്കുകള്‍ മോഷ്ടിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ക്ഷേത്രത്തിലെ വിളക്കുകള്‍ മോഷ്ടിച്ച്‌ ചാക്കിലാക്കി കടക്കുന്നതിനിടെ ശബ്ദം കേട്ട് സമീപവാസികൂടിയായ പൂജാരി കണ്ണന്‍ ഓടിയെത്തി. എന്നാല്‍ കണ്ണനെ അക്രമിച്ച ശേഷം മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് പൂജാരി വിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ചു. അസ്സമയത്തെ അറിയിപ്പ് കേട്ട് നാട്ടുകാര്‍ പാഞ്ഞെത്തി. പിന്നാലെ നടത്തിയ തിരച്ചിലില്‍ സമീപത്തെ വീടിന് മുകളില്‍ ഒളിച്ചിരുന്ന മധുസൂദനന്‍ പിള്ളയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മോഷ്ടാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കുറത്തികാട് പോലീസിന് കൈമാറി. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...