അനെര്‍ട്ട് ക്യാമ്പയിന്‍ പാര്‍ട്ട്ണര്‍മാരെ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്റ് ടെക്നോളജി) നടപ്പിലാക്കുന്ന ഗാര്‍ഹിക പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ പ്രചാരണ പരിപാടിയില്‍ പങ്കാളികളാകാന്‍ എന്‍ജിഒകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ഊര്‍ജമിത്ര സംരംഭകര്‍ തുടങ്ങിയവര്‍ക്ക് അവസരം. ഗാര്‍ഹിക ഉപഭോക്താക്കളെ ബോധവല്‍കരണം നടത്തി പദ്ധതിയില്‍ പങ്കാളികളാക്കുകയാണ് ലക്ഷ്യം.

താല്‍പര്യമുള്ളവര്‍ക്ക് അനെര്‍ട്ടിന്റെ വെബ് സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനുളള അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി. തിരഞ്ഞടുക്കുന്നവര്‍ക്ക്  ഓണ്‍ലൈന്‍ പരിശീലനം നല്‍കും.  പരിശീലനത്തിനു ശേഷം ഒരു പ്രൊമോ കോഡ് ലഭിക്കും. പ്രൊമോ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയുന്ന ഓരോ രജിസ്ട്രേഷനും 250 രൂപ വീതം ക്യാമ്പയിന്‍ പാര്‍ട്ണര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0468-2224096, ടോള്‍ഫ്രീ നമ്പര്‍ 18004251803 രജിസ്ട്രേഷന്‍ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSe8HPtrH_oYw2L4H2INTc6hIqzi2XYKzIWKTfS05omji1md_A/viewform

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...