സന്ദീപിന് നാടിൻ്റെ യാത്രാമൊഴി ; സംസ്കാരം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സന്ദീപിന് നാടിൻ്റെ യാത്രാമൊഴി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടന്ന തിരുവല്ല താലൂക്ക് ആശുപത്രിയിലും പൊതുദർശനം നടന്ന സി പി എം തിരുവല്ല ഏരിയ കമ്മറ്റി ഓഫീസിലും തടിച്ചു കൂടിയ ജനം വിതുമ്പുകയായിരുന്നു. സമൂഹത്തിലെ വിവിധയിടങ്ങളിൽലുള്ളവർ ആശുപത്രി പരിസരത്തേക്കും പാർട്ടി ഓഫീസിലേക്കും ഒഴുകിയെത്തി.

ഇടതു മുന്നണി കൺവീനർ എ.വിജയരാഘവൻ, മന്ത്രിമാരായ ബാലഗോപാൽ, വീണ ജോർജ്, വി.എൻ.വാസവൻ, മാത്യു.ടി.തോമസ് എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ,സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാ എക്സി.അംഗം അഡ്വ.കെ.ജി.രതീഷ് കുമാർ, സി.പി. എം സെക്രട്ടറിയേറ്റംഗങ്ങളായ എ.പദ്മകുമാർ, ആർ.സനൽകുമാർ,അലക്സ് കണ്ണമല, ജിജി വട്ടശേരിൽ, ചെറിയാൻ പോളച്ചിറക്കൽ, നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ തുടങ്ങി നിരവധിയാളുകൾ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

തിരുവല്ലയിലെയും സന്ദീപ് മുൻപ് അംഗമായിരുന്ന പെരിങ്ങര പഞ്ചായത്ത് ഓഫീസിലെയും പൊതുദർശനത്തിന് ശേഷം സന്ദീപിനെ സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസിലെത്തിച്ചു. തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരും നാട്ടുകാരും അർപ്പിച്ച അന്തിമോപചാരങ്ങൾക്കു ശേഷം ചാത്തങ്കരിയിലുള്ള വീട്ടിലെത്തിച്ചു. സങ്കടം അലകടലാക്കിയ ചാത്തങ്കരിയിലെ വീട്ടുവളപ്പിൽ നൂറുകണക്കിനാളുകളെ സാക്ഷിനിർത്തി സംസ്കാരം നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...