ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് സുഗമമായ യാത്രയൊരുക്കാനുളള തീരുമാനങ്ങളുമായി അങ്ങാടി ഗ്രാമ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല മണ്ഡല മകരവിളക്ക് കാലയളവിൽ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് സുഗമ യാത്രയൊരുക്കാനുളള തീരുമാനങ്ങളുമായി റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്ത്. അങ്ങാടി പഞ്ചായത്ത് ഗതാഗത പരിഷ്കരണ സമിതി യോഗം ചേർന്നാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പേട്ട ജംഗ്ഷൻ മുതൽ പഴയ ബൈപ്പാസ് വരെയുള്ള ഭാഗത്ത് വാഹന പാർക്കിംഗ് പൂർണമായി ഒഴിവാക്കും. പുതിയ ബൈപ്പാസ് വഴി എത്തി വടക്കോട്ട് തിരിഞ്ഞു പോകുന്ന വാഹനങ്ങൾ റോഡിന് ഇടത് വശം ചേർന്ന് യാത്ര തുടരണം.

പഴയ ബൈപ്പാസ് പുതിയ ബൈപ്പാസ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി പോലീസിനെ നിയോഗിക്കണമെന്നും നിർദേശം ഉണ്ടായി. അങ്ങാടി സ്റ്റേറ്റ് ബാങ്കിന് മുന്നിലേയും പുതിയ ബൈപ്പാസിലെയും അനധികൃത പാർക്കിംഗും ഒഴിവാക്കും. മാമുക്കിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് അറ്റകുറ്റ പണികൾ നടത്തി ഉപയോഗപ്രദമാക്കണമെന്നും നിർദേശം ഉണ്ടായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിന്ദു റെജി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ , അംഗങ്ങളായ ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ, എലനിയാമ്മ ഷാജി, ജെവിൻ കാവുങ്കൽ, ജലജ രാജേന്ദ്രൻ , കുഞ്ഞു മറിയാമ്മ, ഷൈനി മാത്യൂസ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.ടി അലക്സാണ്ടർ, ശാമുവേൽ തോമസ്, സജി നെല്ലുവേലില്‍, ടിബു പുരയ്ക്കൽ, ശ്രീനി ശാസ്താംകോവിൽ , മോട്ടോർ വാഹന വകുപ്പ്, പോലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...