വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിച്ച് കുത്തക വ്യവസായികൾക്ക് അടിയറ വെയ്ക്കുവാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ ഭേദമന്യേ എതിർക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ എ .സുരേഷ്കുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്യേശിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയ്സ് കോൺഫഡറേഷൻ (ഐ എൻടിയുസി )വൈദ്യുതി ഭവന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദ്യുതി നിയമ ഭേദഗതി ബിൽ പാസായാൽ സാധാരണക്കാരന്റെ വൈദ്യുതി ഭാരം കൂടും. കുത്തക വ്യവസായികൾക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളു. സാധാരണക്കാരെ കൊള്ളയടിക്കാൻ കുത്തകകൾക്ക് കേന്ദ്രസർക്കാർ കൂട്ടു നിൽക്കുകയാണെന്നും സുരേഷ്കുമാർ പറഞ്ഞു. വൈദ്യുതിരംഗം സ്വകാര്യവൽക്കരിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തുക ,
പുറം വാതിൽ നിയമനം അവസാനിപ്പിക്കുക , ഡി.എ കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.

കെ ഇ ഇ സി ജില്ലാ സെക്രട്ടറി എസ് ജയകുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ്, കെ ഇ ഇ സി കൊല്ലം ജില്ലാ സെക്രട്ടറി ദേവരാജൻ , റെനിസ് മുഹമ്മെദ് , ആർ രഘുപാൽ, രജീഷ് കുമാർ, പി എസ് വിനോദ് കുമാർ , കെ എൻ രാജൻ , സി കെ ലാലു , ഡൊമനിക്, ജ്യോതികുമാർ കോന്നി , അബ്ദുൽ ലത്തീഫ് , സജി മൂഴിയാർ, സന്തോഷ് കോഴഞ്ചേരി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...