അങ്ങാടി ഗ്രാമ പഞ്ചായത്തും കാഴ്ച നേത്രദാന സേനയും സംയുക്തമായി ലോക കാഴ്ച ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി ഗ്രാമ പഞ്ചായത്തും കാഴ്ച നേത്രദാന സേനയും സംയുക്തമായി ലോക കാഴ്ച ദിനം ആചരിച്ചു. അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു റെജി ഉദ്ഘാടനം നിർവഹിച്ചു. കാഴ്ച നേത്രദാന സേന ജനറൽ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിച്ചു ഐക്കാട്ടു മണ്ണിൽ, പഞ്ചായത്തംഗങ്ങളായ ജെവിൻ കെ. വിൽസൺ, അഞ്ചു ജോൺ, കാഴ്ച ക്യാംപ് കോ – ഓർഡിനേറ്റർ അനു ടി. ശാമുവേൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജിയും കുടുംബവും വൈസ് പ്രസിഡൻ്റ് ബിച്ചു ഐക്കാട്ടു മണ്ണിലും കുടുംബവും പഞ്ചായത്തംഗങ്ങളായ ജെവിൻ കെ. വിൽസൺ, അഞ്ചു ജോൺ ഉൾപ്പെടെ മരണശേഷം കണ്ണുകൾ ദാനമായി നൽകുവാൻ സന്നദ്ധരായവരുടെ
സമ്മതപത്രം കാഴ്ച ജനറൽ സെക്രട്ടറി റോഷൻ റോയി മാത്യു ഏറ്റുവാങ്ങി.

മരണശേഷം കണ്ണുകൾ ദാനമായി നൽകുന്നവരുടെ സംഘടനയാണ് കാഴ്ച.
ഇതുവരെ കാഴ്ച സംഘടനയിൽ അംഗങ്ങളായ 15 ആളുകൾ മരണപ്പെട്ടതോടെ 30 പേർക്ക് വെളിച്ചമേകുവാൻ സാധിച്ചു. സൗജന്യ നേത്ര ചികിത്സ, തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ കാഴ്ച സംഘടന ഏറ്റെടുത്ത് നടപ്പിലാക്കി. ചലച്ചിത്ര സംവിധായകൻ ബ്ലസിയാണ് കാഴ്ചയുടെ ചെയർമാൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തികച്ചും തെറ്റ് ; വിശദീകരണവുമായി ബഹിരാകാശ ഗവേഷണ കേന്ദ്രം

0
ഡൽഹി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം...

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...