കേരളത്തിൽ പോലീസ് രാജ് നടപ്പാക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം ; പി.മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമരംചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെ തല്ലിഒതുക്കി സംസ്ഥാനത്ത് പോലീസ് രാജ് നടപ്പാക്കാമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരിക്കലും നടക്കാത്ത വ്യാമോഹമാണെന്ന് മുൻ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി അംഗവുമായ പി.മോഹൻരാജ് പറഞ്ഞു. പേരാമ്പ്രയിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും ക്രൂരമായി ലാത്തിച്ചാർജ്ജ് ചെയ്ത് പരിക്ക് ഏല്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ അയ്യപ്പന്റെ ദ്വാരപാലക ശില്പവും കതകും കട്ടിളയും യോഗദണ്ഡും വരെ അടിച്ചു മാറ്റിയത് കേരള സമൂഹം ചർച്ച ചെയ്യുന്നത് മറയ്ക്കാൻ ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് ലാത്തി ചാർജ്ജ് എന്ന് പി.മോഹൻരാജ് പറഞ്ഞു. എത്ര സംഘർഷങ്ങൾ സൃഷ്ടിച്ചാലും സ്വർണ്ണക്കൊള്ള നടത്തിയവർ രക്ഷപെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് ആർ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി വൈസ് പ്രസിഡൻറ് വെട്ടൂർ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജെയിംസ് കീരിക്കാട്, ദിലീപ് കുമാർ പൊതിപ്പാട്, പ്രമോദ് താന്നിമൂട്ടിൽ, ശശിധരൻ നായർ പാറയരികിൽ, ലിബു മാത്യു,
രവി കണ്ടത്തിൽ, സി.വി ശാന്തകുമാർ, കെ വി സാമുവൽ, ബിജിലാൽ, സിനി ലാൽ ആലു നിൽക്കുന്നതിൽ, മീരാൻ വടക്കുപുറം, ബെന്നി ഇടിമൂട്ടിൽ, ബിന്ദു ജോർജ്,
ബിജു പുതുക്കളം, ബിജു പുളിമൂട്ടിൽ. സുധീഷ് സി.പി, എലിസബത്ത് രാജു, കലാബാലൻ മോളിക്കുട്ടി ബാബു, സന്തോഷ് എസ് കല്ലേലി, വി. സി ഗോപിനാഥപിള്ള
സണ്ണി കണ്ണനുമണ്ണിൽ, മലയാലപ്പുഴ വിശ്വംഭരൻ, ലില്ലി ബാബു, അനിയൻ തകിടിയിൽ, സണ്ണി ചിറ്റാർ, ജെറി തോമസ്, സോനു എസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...