അങ്ങാടി സർവീസ് സഹകരണ ബാങ്ക് ഭരണം നിലനിർത്താൻ ഉറപ്പിച്ച് സഹകരണ മുന്നണി

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി സർവീസ് സഹകരണ ബാങ്ക് ഭരണം നിലനിർത്താൻ ഉറപ്പിച്ച് സഹകരണ മുന്നണി. ജില്ലയിലെ ഏറ്റവും മികച്ച ബാങ്കായി അങ്ങാടിയെ ഉയർത്തിയ ആത്മവിശ്വാസമാണ് ഇതിനു പിന്നിൽ. ഡിസംബർ 13 ന് അങ്ങാടി പിജെടി ഹാളിൽ വച്ചാണ് ബാങ്ക് തെരഞ്ഞെടുപ്പ് നടക്കുക.സഹകരണ മുന്നണി സ്ഥാനാർത്ഥികളായി അജയൻ എസ് പണിക്കർ, വി റ്റി അലക്സാണ്ടർ , തോംസൺ കുരുവിള (ടിബു പുരയ്ക്കൽ ), മാത്യൂസ് ഏബ്രഹാം (പടിഞ്ഞാറേ മണ്ണിൽ), എം എം മുഹമ്മദ് (അനിയൻ മേപ്പുറത്ത്), ഷാജി തോമസ് (ഷാജി പനവേലിൽ ), എന്നിവർ ജനറൽ മണ്ഡലത്തിലും അമ്പിളി ഷിബു , ഓമന രാജൻ ,ബിന്ദു റെജി എന്നിവർ വനിതാ സംഭരണ മണ്ഡലത്തിലും എം ആർ വത്സകുമാർ പട്ടികജാതി-പട്ടികവർഗ്ഗ സംവരണ മണ്ഡലത്തിലും വിപിൻ മാത്യു നിക്ഷേപമണ്ഡലത്തിലും മത്സരിക്കുന്നു.

തിരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ(എം) ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ പ്രസാദ്, ഏരിയ സെക്രട്ടറി ടി എൻ ശിവൻ കുട്ടി, ആലിച്ചൻ ആറൊന്നിൽ, ജോജോ കോവൂർ, ജോർജ്ജ് എബ്രഹാം, അഡ്വ. ജേക്കബ് സ്റ്റീഫൻ , നിസാംകുട്ടി, പ്രസാദ് എൻ ഭാസ്കരൻ , ബെന്നി പുത്തൻപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

അഡ്വ.പ്രമോദ് നാരായൺ എം എൽ എ, രാജു എബ്രഹാം, പി ആർ പ്രസാദ് , എം വി വിദ്യാധരൻ, ടി എൻ ശിവൻകുട്ടി, കോമളം അനിരുദ്ധൻ, ആലിച്ചൻ ആറൊന്നിൽ , ടി.ജെ ബാബുരാജ്, ജോർജ്ജ് എബ്രഹാം (രക്ഷാധികാരികൾ ) പി എസ് സതീഷ് കുമാർ (പ്രസിഡന്റ്) അഡ്വ. ജിം സക്കറിയ, ജോർജ്ജ് മാത്യു, ജോർലി മാത്യു, കുഞ്ഞ് മറിയാമ്മ (വൈസ് പ്രസിഡന്റുമാർ ) അഡ്വ. ജേക്കബ് സ്റ്റീഫൻ (കൺവീനർ) നിസാംകുട്ടി, ഇ ടി കുഞ്ഞുമോൻ , ജയ്സൺ ചുഴുകുന്നിൽ , ജലജ രാജേന്ദ്രൻ , എം കെ ആൻഡ്രൂസ് (ജോ.കൺവീനർമാർ )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...