Friday, April 26, 2024 5:39 pm

കെടിയു താത്ക്കാലിക വി.സി നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെടിയു താത്ക്കാലിക വി.സി നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിന് നല്‍കിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. സിസ തോമസിന് ചുമതല നല്‍കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തള്ളി. ഇതോടെ താത്കാലിക വി.സിയായി സിസ തോമസിന് തുടരാം.

ചാന്‍സലറുടെ നടപടിയില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വിസിയായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരും നിര്‍ദിഷ്ട യോഗ്യത ഉള്ളവര്‍ ആയിരുന്നില്ല. മറ്റു വിസിമാരെ നിയോഗിക്കാതിരുന്ന നടപടിയും തെറ്റെന്നു കരുതാനാകില്ലെന്നു കോടതി പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സിസ തോമസിന് മതിയായ യോഗ്യതയുണ്ട്. യു.ജി.സി. മാനദണ്ഡ പ്രകാരം മാത്രമേ നിയമനം നടത്താനാകൂവെന്നും കോടതി അറിയിച്ചു. യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യത ഇല്ലാത്ത അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്ക് വി.സിയാകാന്‍ സാധിക്കില്ല. ഇത് അറിഞ്ഞുകൊണ്ട് തന്നെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേര് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെന്നും കോടതി വിമര്‍ശിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്നാട്ടില്‍ നിന്ന് വോട്ട് ചെയ്ത് നേരെ കേരളത്തിലേക്ക് ; വിരലിലെ മഷിക്കറ കണ്ട് പൊക്കി...

0
ഇടുക്കി: വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥര്‍. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട്...

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് ശതമാനം അപ്ഡേറ്റ്സ്

0
ഐ.ആന്‍ഡ്.പി.ആര്‍.ഡി. പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അപ്ഡേറ്റ്സ് 2024 ഏപ്രില്‍ 26, 02.50 പി.എം. ----- പത്തനംതിട്ട ലോക്സഭാ മണ്ഡലം ---- വോട്ടിംഗ്...

ഓർഡർ ചെയ്ത ഭക്ഷണം പെട്ടെന്ന് ലഭിക്കണമോ? അധിക നിരക്ക് ഈടാക്കാനുള്ള പ്ലാനുമായി സൊമാറ്റോ

0
മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഭക്ഷണം വേഗത്തിൽ ഡെലിവറി...

പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീല്‍ നടന്നത് ; മാത്യു കുഴല്‍നാടന്‍

0
തിരുവനന്തപുരം : സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍...