അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

വൈക്കം : കായിക്കരയില്‍ നഗരസഭയിലെ 25-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 4-ാം നമ്പര്‍ അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. വൈക്കം പോളശേരി മായിത്തറ അജീഷിന്റെ മകന്‍ ഗൗതമിനാണ് പരിക്കേറ്റത്. മെഡികല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ (ഐസിഎച്) ഗൗതം ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം മറ്റൊരു കുട്ടിയും ഹെല്‍പറും അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടം. 12 കുട്ടികളുള്ള അങ്കണവാടിയില്‍ തിങ്കളാഴ്ച രണ്ട് കുട്ടികളും ഹെല്‍പര്‍ എം.ജി സിന്ധുവും മാത്രമാണുണ്ടായിരുന്നത്. വര്‍കര്‍ അവധിയിലായിരുന്നു. കെട്ടിടത്തിനുള്ളില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ഒരു വശത്തെ ഭിത്തി വെളിയിലേക്കു തകര്‍ന്നു വീഴുകയും ഭിത്തിയോടു ചേര്‍ന്നുനിന്ന് കളിച്ചിരുന്ന ഗൗതം ഭിത്തിയോടൊപ്പം പുറത്തേക്കു വീഴുകയുമായിരുന്നു. വാടക കെട്ടിടത്തില്‍ എട്ട് മാസം മുന്‍പാണ് അങ്കണവാടി പ്രവര്‍ത്തിച്ചുതുടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...