ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റില്‍. കൊയ്‌പ്പള്ളി കാരാണ മാടമ്പത്ത് പ്രദീപ് നന്ദനന്‍ (35) ആണ് മൂന്നര കിലോ കഞ്ചാവുമായി അറസ്റ്റിലായത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഓട്ടോയില്‍ നിന്നും കഞ്ചാവ് കണ്ടെത്തുക ആയിരുന്നു. തൃശൂര്‍ കൊടകര പേരാമ്പ്ര സ്വദേശിയായ ഇയാള്‍ ഒമ്പത് വര്‍ഷമായി കൊയ്‌പ്പള്ളി കാരാണയിലാണ് താമസം. കഴിഞ്ഞ ദിവസം വൈകിട്ടു കഞ്ചാവു പൊതിയുമായി 21 വയസ്സുകാരനെ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍, ഓട്ടോറിക്ഷയില്‍ ലോട്ടറി വില്‍പനയ്ക്ക് എത്തുന്ന അംഗപരിമിതനായ ആളാണു കഞ്ചാവ് നല്‍കിയതെന്നു സൂചന ലഭിച്ചു.

ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി ഡോ.ആര്‍.ജോസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തവേ പുന്നമ്മൂടിനു തെക്ക് ബവ്‌കോ ഔട്ലെറ്റിനു സമീപത്തുകൂടി ഓട്ടോയിലെത്തിയ പ്രദീപ് നന്ദനനെ സിഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐമാരായ എ.ഇ.സിയാദ്, ആര്‍.ആനന്ദകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ആര്‍.രാജേഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ വി.വി ഗിരീഷ്ലാല്‍, എസ്.സജുകുമാര്‍, പി.ജയപ്രസാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തൃശൂര്‍ കൊരട്ടി, ചാലക്കുടി പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയായ പ്രദീപ് തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നു കഞ്ചാവെത്തിച്ചു ചില്ലറ വില്‍പന നടത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...